ട്രാന്‍സ്‌ജെന്‍ഡറാണെന്ന വെളിപ്പെടുത്തലുമായി എലിയറ്റ് പേജ്, താന്‍ ആരാണെന്നതില്‍ സന്തോഷിക്കുന്നുവെന്ന് താരം

ട്രാന്‍സ്‌ജെന്‍ഡറാണെന്ന വെളിപ്പെടുത്തലുമായി എലിയറ്റ് പേജ്, താന്‍ ആരാണെന്നതില്‍ സന്തോഷിക്കുന്നുവെന്ന് താരം

താന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം എലിയറ്റ് പേജ്. മുന്‍പ് എലന്‍ പേജ് എന്നറിയപ്പെട്ടിരുന്ന എലിയറ്റ് പിന്നീട് പേരുമാറ്റുകയായിരുന്നു. താന്‍ ആരാണെന്നതില്‍ സന്തോഷിക്കുന്നുവെന്നായിരുന്നു വെളിപ്പെടുത്തല്‍ നടത്തിക്കൊണ്ട് എലിയറ്റ് പേജ് പറഞ്ഞത്.

ഓസ്‌കര്‍ നോമിനേഷന്‍ ഉള്‍പ്പടെ ലഭിച്ചിട്ടുള്ള താരമാണ് എലിയറ്റ് പേജ്. 2007ല്‍ പുറത്തിറങ്ങിയ ജൂണോ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയായിരുന്നു എലിയറ്റ് ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇടംപിടിച്ചത്.

'ട്രാന്‍സ് ആണെന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു, ഇതെഴുതുന്നതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഇവിടെ, ജീവിതത്തിലെ ഇങ്ങനെയൊരു സ്ഥലത്ത് എത്താന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനാണ്. ഈ യാത്രയില്‍ എന്നെ പിന്തുണച്ച മികച്ച വ്യക്തിത്വങ്ങള്‍ക്ക് ഞാന്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഒടുവില്‍, സ്വത്വത്തെ പിന്തുടരാന്‍ കഴിഞ്ഞതില്‍ എനിക്ക് എത്ര സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. ട്രാന്‍സ് സമൂഹത്തിലെ ഒരുപാട് പേര്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. ഈ ലോകത്തെ കൂടുതല്‍ സ്‌നേഹമുള്ളതാക്കുന്നതിനായി നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്കും ധൈര്യത്തിനും അനുകമ്പയ്ക്കും നന്ദി. എല്ലാ ട്രാന്‍സ്‌ജെന്‍ഡേര്‍സിനോടും, ഓരോ ദിവസവും നിങ്ങള്‍ കടന്നു പോകുന്ന ദുരനുഭവങ്ങളും, ഉപദ്രവവും, പീഡനവും ഞാന്‍ കാണുന്നു, ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു. ഈ ലോകത്തെ കൂടുതല്‍ മികച്ചതാക്കാന്‍ എന്നാല്‍ കഴിയുന്നതൊക്കെ ഞാന്‍ ചെയ്യും', എലിയറ്റ് കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എലിയറ്റിന് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. 'ഞങ്ങളുടെ സൂപ്പര്‍ഹീറോയെ ഓര്‍ത്ത് വളരെയധികം അഭിമാനിക്കുന്നു, ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു', എന്നായിരുന്നു നെറ്റ്ഫ്‌ളിക്‌സ് ട്വീറ്റ് ചെയ്തത്. എലിയറ്റ് ഇപ്പോള്‍ നിരവഡി ആളുകള്‍ക്ക് പ്രചോദനമാണെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ മീഡിയ ഗ്രൂപ്പ് ഡയറക്ടര്‍ നിക്ക് ആഡം പറഞ്ഞു.

Related Stories

No stories found.
The Cue
www.thecue.in