പിന്മാറ്റം വിജയ്‌യുടെ എതിർപ്പ് പരി​ഗണിച്ച്, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് പിതാവ് എസ് എ ചന്ദ്രശേഖർ

പിന്മാറ്റം വിജയ്‌യുടെ എതിർപ്പ് പരി​ഗണിച്ച്, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് പിതാവ് എസ് എ ചന്ദ്രശേഖർ

'ഓള്‍ ഇന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുളള തീരുമാനത്തിൽ നിന്ന് പിന്മാറി വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖർ. പാർട്ടി രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ പിൻവലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായാണ് റിപ്പോർട്ടുകൾ. തീരുമാനത്തിൽ തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കരുതെന്നുമായിരുന്നു ആരാധകരോടുളള വിജയ്‌യുടെ അഭ്യര്‍ഥന. നടൻ വിജയുടെ എതിർപ്പിനെ പരി​ഗണിച്ചാണ് പിതാവിന്റെ പിന്മാറ്റം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എതിർപ്പ് ആറിയിച്ച വിജയ് തന്റെ ഫാൻസ് അസോസിയേഷൻ ഭാരവാഹികളെയും മാറ്റിയിരുന്നു. മധുര, കാഞ്ചീപുരം, തിരുച്ചിറപ്പള്ളി ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ ജില്ലാസെക്രട്ടറിമാരെ മാറ്റി ചെറുപ്പക്കാർക്ക് സംഘടനാ ചുമതല നൽകി. പ്രവർത്തനം രാഷ്ട്രീയ പാർട്ടി മാതൃകയിലായാൽ നടപടിയുണ്ടാകുമെന്നും സന്നദ്ധസഹായവുമായി മാത്രം മുന്നോട്ട് പോയാൽ മതിയെന്നും പുതിയ ഭാരവാഹികൾക്ക് വിജയ് നിർദേശവും നൽകിയിരുന്നു.

പിന്മാറ്റം വിജയ്‌യുടെ എതിർപ്പ് പരി​ഗണിച്ച്, രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കില്ലെന്ന് പിതാവ് എസ് എ ചന്ദ്രശേഖർ
ദളപതിക്കൊപ്പം, ഒരു പാർ‍‌ട്ടിയിലും അം​ഗമാകില്ലെന്ന് വിജയ് ആരാധകർ

തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസ്താവനകള്‍ നടത്തുന്നതിലെ അതൃപ്തി വിജയ് പിതാവിനോട് മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. വിജയ് ഉടന്‍ രാഷ്ട്രീയത്തിലെത്തുമെന്ന തരത്തില്‍ ചന്ദ്രശേഖര്‍ പിന്നീടും പ്രസ്താവനകള്‍ നടത്തിയതോടെ ഇക്കാര്യത്തില്‍ ഇരുവരും തമ്മിൽ തർക്കം നിലനിൽക്കുകയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടിയുടെ പേരില്‍ നിയമനടപടി വന്നാല്‍ ജയിലില്‍ പോകാന്‍ റെഡിയാണെന്ന നിലപാടിലായിരുന്നു ഇതുവരെ എസ്. എ ചന്ദ്രശേഖർ. എന്നാൽ വിജയ്‌യുടെയും ആരാധകരുടേയും കടുത്ത എതിർപ്പിനെ തുടർന്ന് ഇപ്പോൾ തീരുമാനത്തിൽ നിന്നും പിന്മാറിയിരിക്കുകയാണ് എസ്. എ.

Summary

Vijay's Father SA Chandrasekhar Withdraws His Request To Register The Political Party

Related Stories

No stories found.
logo
The Cue
www.thecue.in