'എമ്പുരാന്' മുമ്പ് രതീഷ് അമ്പാട്ട് ചിത്രം, മുരളി ഗോപി രചനയും സഹനിർമാണവും

'എമ്പുരാന്' മുമ്പ് രതീഷ് അമ്പാട്ട് ചിത്രം, മുരളി ഗോപി രചനയും സഹനിർമാണവും

'എമ്പുരാന്' മുമ്പ് രതീഷ് അമ്പാട്ടിനൊപ്പം പുതിയ ചിത്രം പ്രഖ്യാപിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ​ഗോപി. താൻ നിർമ്മാണ പങ്കാളി കൂടിയാകുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ജനുവരി 2ന് പുറത്തുവിടുമെന്ന് മുരളി ഗോപി ഫേസ്ബുക് പേജിലൂടെ അറിയിച്ചു.

വിജയ് ബാബുവിന്‍റെ ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം മുരളി ​ഗോപിയും രതീഷ് അമ്പാട്ടും കൈകോർക്കുന്ന ചിത്രം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. രതീഷ് അമ്പാട്ടിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് താനാണ് തിരക്കഥയൊരുക്കുന്നത് എന്ന വിവരം മുരളി ഗോപി മുമ്പ് അറിയിച്ചിരുന്നു.

Murali Gopi is co-producing Ratheesh Ambat's film with friday film house
'എമ്പുരാന്' മുമ്പ് രതീഷ് അമ്പാട്ട് ചിത്രം, മുരളി ഗോപി രചനയും സഹനിർമാണവും
'അത് ഞാനല്ല', നടിമാരെയുള്‍പ്പടെ വിളിച്ച് തട്ടിപ്പ്; കബളിപ്പിക്കപ്പെടാതിരിക്കൂവെന്ന് അല്‍ഫോണ്‍സ് പുത്രന്‍

'ലൂസിഫറി'ന്റെ രണ്ടാം ഭാഗം 'എമ്പുരാന്‍' വൈകാതെ ചിത്രീകരണം ആരംഭിക്കുമെന്ന സൂചനയുമായി പൃഥ്വിരാജും മുരളി ​ഗോപിയും എത്തിയിരുന്നു. ചിത്രത്തിനായി ഇനിയും കാത്തിരിക്കാന്‍ വയ്യെന്നായിരുന്നു പൃഥ്വിരാജ് കുറിച്ചത്. എന്നാൽ 'എമ്പുരാന്' മുന്‍പ് രതീഷ് അമ്പാട്ട് ചിത്രം ഷൂട്ടിങ്ങിലേയ്ക്ക് കടക്കുമെന്നാണ് സൂചന. സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 'ലൂസിഫറി'ന് രണ്ടാം ഭാഗം കൂടാതെ മൂന്നാം ഭാഗവുമുണ്ടാകുമെന്ന സൂചന നേരത്തെ തിരക്കഥാകൃത്ത് നല്‍കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ഖുറേഷി അബ്രാം എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് രണ്ടാം ഭാഗം. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം.

Summary

Murali Gopi is co-producing Ratheesh Ambat's film with friday film house

Related Stories

The Cue
www.thecue.in