ഇതുവരെ കണ്ട ജോജുവല്ല 'പീസി'ൽ, ലൊക്കേഷനിൽ നിന്നും ജോജു ജോർജ്

ഇതുവരെ കണ്ട ജോജുവല്ല 'പീസി'ൽ, ലൊക്കേഷനിൽ നിന്നും ജോജു ജോർജ്

നവാഗതനായ സന്‍ഫീര്‍.കെ സംവിധാനം ചെയ്യുന്ന 'പീസി'ന്റെ ലൊക്കേഷനിൽ നിന്ന് ബൈക്ക് സ്റ്റണ്ട് ഇമേജുമായി നടൻ ജോജു ജോർജ്. ഇതുവരെ കാണാത്ത ​ഗെറ്റപ്പിൽ ജോജുവിനെ കണ്ടതിന്റെ അമ്പരപ്പിലാണ് പ്രേക്ഷകർ. കഴിഞ്ഞ നവംബർ 16ന് തൊടുപുഴയില്‍ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പതിവ് കഥാപാത്രങ്ങളിൽ നിന്ന് മാറി പുതിയ രൂപത്തിലും ഭാവത്തിലുമാകും ചിത്രത്തിൽ ജോജു എത്തുക എന്ന സൂചനയാണ് ലൊക്കേഷൻ ചിത്രങ്ങൾ നൽകുന്നത്. സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്.

ക്യാമറ - ഷമീര്‍ ഗിബ്രന്‍, എഡിറ്റര്‍ - നൗഫല്‍ അബ്ദുള്ള, ആര്‍ട്ട് - ശ്രീജിത്ത് ഓടക്കാലി, സംഗീതം - ജുബൈര്‍ മുഹമ്മദ്, പ്രൊജക്ട് ഡിസൈനര്‍ - ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - സക്കീര്‍ ഹുസൈന്‍, ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ് - ജിഷാദ്, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, സ്റ്റില്‍സ് - ജിതിന്‍ മധു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - കെ.ജെ വിനയന്‍, മുഹമ്മദ് റിയാസ്.

“ Carlos “ A @sanfeerk Cinema ❤️#peacethemovie ❤️

Posted by Joju George on Saturday, November 21, 2020

സക്കറിയ സംവിധാനം ചെയ്ത 'ഒരു ഹലാല്‍ ലവ് സ്റ്റോറിയാണ്' ജോജുവിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ 'നായാട്ട്' ആണ് അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും നിമിഷ സജയനുമാണ് പ്രധാന വേഷത്തില്‍. ധനുഷ് – കാർത്തിക് സുബ്ബരാജ് ചിത്രം 'ജഗമേ തന്തിര'ത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ജോജു.

Summary

joju george sharing peace location still

Related Stories

The Cue
www.thecue.in