'ഈ ഉത്സാഹം എന്റെ സിനിമ പ്രൊമോട്ട് ചെയ്യാൻ കൂടി കാണിക്കാമോ?'; ഓൺലൈൻ മാധ്യമങ്ങളോട് പേളി മാണി

'ഈ ഉത്സാഹം എന്റെ സിനിമ പ്രൊമോട്ട് ചെയ്യാൻ കൂടി കാണിക്കാമോ?'; ഓൺലൈൻ മാധ്യമങ്ങളോട് പേളി മാണി

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ വ്യക്തിയാണ് നടിയും അവതാരകയുമായ പേളി മാണി. തന്റെ ​ഗർഭാവസ്ഥയിലുളള ചിത്രങ്ങളും വീഡിയോകളും താരം പതിവായി ഷെയർ ചെയ്യാറുണ്ട്. ചില ഓൺലൈൻ മാധ്യമങ്ങൾ ഈ ചിത്രങ്ങൾ എടുത്ത് വാർത്തയാക്കുന്നതും പതിവാണ്. എന്നാൽ തന്റെ ഗര്‍ഭകാലം ആഘോഷമാക്കാൻ മാധ്യമങ്ങൾ കാണിക്കുന്ന ഈ ഉത്സാഹം തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ലുഡോ പ്രൊമോട്ട് ചെയ്യാൻ കൂടി കാണിക്കാമോ എന്ന് പേളി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നു.

'ഗർഭാവസ്ഥയിൽ ഞാൻ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്ന എന്റെ ചിത്രങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ വാർത്തയാക്കുന്നതായി കണ്ടു. നന്ദിയുണ്ട്. ഇതുപോലെ, ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്ന എന്റെ ആദ്യ ബോളിവുഡ് ചിത്രം ‘ലുഡോ’ ഒന്ന് പ്രൊമോട്ട് ചെയ്ത് തരാൻ നിങ്ങൾക്ക് പറ്റുമോ? എന്റെ ഗർഭകാലം പങ്കുവെയ്ക്കാൻ കാണിക്കുന്ന ഉത്സാഹം ഇതിനുവേണ്ടിക്കൂടി ഉപയോ​ഗിച്ചാൽ വലിയ സഹായമായിരുന്നു.' പേളിയുടെ കുറിപ്പിൽ പറയുന്നു.

സിനിമയെക്കാളും ആളുകൾക്ക് അറിയാൻ താല്പര്യം ​ഗർഭകാല വിശേഷങ്ങളാണെന്നാണ് പേളിയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്.

Summary

pearly maaney viral facebook post

Related Stories

The Cue
www.thecue.in