'ഡി​ഗ്രി പഠനം പാതിയിൽ നിർത്തി, അതുകൊണ്ട് അവസാന വർഷ ​ഗ്രൂപ് ഫോട്ടോയിലും അവരില്ല', നയൻതാരയെ കുറിച്ച് സഹപാഠി

'ഡി​ഗ്രി പഠനം പാതിയിൽ നിർത്തി, അതുകൊണ്ട് അവസാന വർഷ ​ഗ്രൂപ് ഫോട്ടോയിലും അവരില്ല', നയൻതാരയെ കുറിച്ച് സഹപാഠി

നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ 18ന് സഹപാഠി മഹേഷ് കടമ്മനിട്ട സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു. ഒപ്പമിരുന്ന് പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് മഹേഷ് കുറിപ്പിൽ പറയുന്നു. നയൻതാരയുടെ പഴയ കയ്യക്ഷരത്തോടു കൂടിയ ഒരു നോട്ട്ബുക് പേജും ചേർത്തായിരുന്നു പോസ്റ്റ്. തിരുവല്ല മാർത്തോമ കോളേജിൽ ബാച്ച്മേറ്റ്സായിരുന്നു മഹേഷ് കടമ്മനിട്ടയും ഭാര്യ രോഹിണിയും ‍ഡയാനയും (ഇന്നത്തെ നയൻതാര). 2002-2005 ബാച്ചിലാണ് ഇവർ ഒന്നിച്ചുണ്ടായിരുന്നത്.

'ഏകദേശം പത്ത് വർഷങ്ങൾക്ക് മുമ്പായിരിക്കണം തമ്മിൽ അവസാനമായി കാണുന്നത് ', നയൻതാരയെ കുറിച്ച് സഹപാഠി പറയുന്നതിങ്ങനെ,

'ഭാര്യ രോഹിണിയും നയൻതാരയും നല്ല സുഹൃത്തുക്കളായിരുന്നു, ഇടയ്ക്ക് തിരുവല്ലയിലെ വീട്ടിൽ വരുമ്പോഴൊക്കെ വിളിക്കും, അവർ തമ്മിൽ കാണാറുമുണ്ടായിരുന്നു. ഇപ്പോൾ കുറച്ചു നാളായിട്ട് വിളിയില്ല. മോഡലിങ്, ആങ്കറിങ് ഒക്കെ ചെയ്യുന്നുണ്ടായിരുന്നു എന്നതൊഴിച്ചാൽ കോളേജിലെ മറ്റ് പരിപാടികളിലൊന്നും നയൻതാര ആക്ടീവ് ആയിരുന്നില്ല. ഡി​ഗ്രി പഠനം ഇടയിൽ വെച്ച് നിർത്തിയിരുന്നു. അതുകൊണ്ടുതന്നെ അവസാന വർഷ ​ഗ്രൂപ് ഫോട്ടോയിലും അവരില്ല. പൊതുവെ സോഷ്യൽ ​ഗ്രൂപ്പുകളിലൊന്നും താൽപര്യമില്ലാത്ത ആളായതുകൊണ്ട് കോളേജ് ​ഗ്രൂപ്പിലും നയൻതാര ഇല്ല. ഡി​ഗ്രി ആദ്യ വർഷം തന്നെ ഫാസിലിന്റെ 'കയ്യെത്തും ദൂരത്ത്' എന്ന സിനിമയിലേയ്ക്ക് നയൻതാരയ്ക്ക് അവസരം വന്നിരുന്നതായി കേട്ടിരുന്നു. അന്ന് പക്ഷെ അത് ചെയ്തില്ല. പിന്നീടാണ് 'മനസിനക്കരെ'യിൽ അഭിനയിക്കുന്നത്. '.

പിറന്നാൾ ദിനത്തിൽ മഹേഷ് കടമ്മനിട്ട പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് ഡിഗ്രി ക്ലാസിൽ (Marthoma College, 2002-2005 English Literature) ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ Lady Superstar ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല... Nepotism വാഴുന്ന ഒരു Industry യിൽ ഒരു സിനിമാ പാരമ്പര്യവുമില്ലാതെ ഒരു സ്ത്രി ഇത്രയും കാലം പിടിച്ചു നിന്നത് അൽഭുതം തന്നെയാണ്... ‌തുടക്കകാലത്ത് ആരാധകരേക്കാൾ വിമർശകർ ഉണ്ടായിരുന്ന നടി ഇന്ന് ഒറ്റയ്ക്ക് ഒരു സിനിമ പിടിച്ചു നിർത്താൻ കഴിയുന്നത്ര വളരുമെന്ന് ആരും കരുതിക്കാണില്ല...കുറ്റപ്പെടുത്തലുകളും, വിമർശനങ്ങളും ആവോളം കേട്ട്, എല്ലാം തരണം ചെയ്ത് കൊയ്തെടുത്ത വിജയം... ഒരു ഇൻഡസ്ട്രി മുഴുവൻ ആദരിക്കുന്ന വ്യക്തി...തിരുവല്ല എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് ഇത്രയും പ്രശസ്തിയിലേക്ക് വളർന്നത് സ്വന്തം കഠിനാധ്വാനവും, അർപ്പണബോധവും കൊണ്ടാണ്... ഞങ്ങളുടെ പ്രിയ സുഹൃത്ത് ഡയാനയ്ക്ക്, നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട നയൻതാരയ്ക്ക് ഒരായിരം ജന്മദിനാശംസകൾ... To remain in the industry in the top place for over 17 years... unbelievable... we respect your dedication and effort dear friend... (ഈ Hand writing ഇത്രയും നാൾ സൂക്ഷിച്ചുവെച്ച എൻ്റെ പ്രിയ പത്നിയ്ക്ക്

പിറന്നാൾ ദിനത്തിൽ മഹേഷ് കടമ്മനിട്ട പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:

ഡിഗ്രി ക്ലാസിൽ

(Marthoma College, 2002-2005 English Literature) ഒപ്പമിരുന്നു പഠിച്ച കൂട്ടുകാരി ഇന്ന് തെന്നിന്ത്യയിലെ Lady Superstar ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല...

Nepotism വാഴുന്ന ഒരു Industry യിൽ ഒരു സിനിമാ പാരമ്പര്യവുമില്ലാതെ ഒരു സ്ത്രി ഇത്രയും കാലം പിടിച്ചു നിന്നത് അൽഭുതം തന്നെയാണ്...

‌തുടക്കകാലത്ത് ആരാധകരേക്കാൾ വിമർശകർ ഉണ്ടായിരുന്ന നടി ഇന്ന് ഒറ്റയ്ക്ക് ഒരു സിനിമ പിടിച്ചു നിർത്താൻ കഴിയുന്നത്ര വളരുമെന്ന് ആരും കരുതിക്കാണില്ല...കുറ്റപ്പെടുത്തലുകളും, വിമർശനങ്ങളും ആവോളം കേട്ട്, എല്ലാം തരണം ചെയ്ത് കൊയ്തെടുത്ത വിജയം... ഒരു ഇൻഡസ്ട്രി മുഴുവൻ ആദരിക്കുന്ന വ്യക്തി...തിരുവല്ല എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് ഇത്രയും പ്രശസ്തിയിലേക്ക് വളർന്നത് സ്വന്തം കഠിനാധ്വാനവും, അർപ്പണബോധവും കൊണ്ടാണ്...

ഞങ്ങളുടെ പ്രിയ സുഹൃത്ത് ഡയാനയ്ക്ക്, നിങ്ങളുടെ എല്ലാം പ്രിയപ്പെട്ട നയൻതാരയ്ക്ക് ഒരായിരം ജന്മദിനാശംസകൾ...

To remain in the industry in the top place for over 17 years... unbelievable... we respect your dedication and effort dear friend...

(ഈ Hand writing ഇത്രയും നാൾ സൂക്ഷിച്ചുവെച്ച എൻ്റെ പ്രിയ പത്നിയ്ക്ക്

Related Stories

The Cue
www.thecue.in