നായകനേക്കാൾ പ്രാധാന്യം നായികയ്ക്ക് വേണ്ടെന്ന വാശി, ബോളിവുഡിൽ നേരിട്ട വിചിത്ര അനുഭവങ്ങൾ, തപ്സി പന്നു

നായകനേക്കാൾ പ്രാധാന്യം നായികയ്ക്ക് വേണ്ടെന്ന വാശി, ബോളിവുഡിൽ നേരിട്ട വിചിത്ര അനുഭവങ്ങൾ, തപ്സി പന്നു

സിനിമയിലെ തുടക്കകാലത്ത് വിചിത്ര കാരണങ്ങളാൽ ‌പല ഇടങ്ങളിലും അവ​ഗണിക്കപ്പെട്ടിട്ടുണ്ടെന്ന് നടി തപ്സി പന്നു. 'നായകന്റെ ഭാര്യയ്ക്ക് തന്നെ ഇഷ്ടമല്ലെന്ന കാരണത്താൽ സിനിമയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്, നായകന് ഇഷ്ടപ്പെടാത്ത ഡയലോ​ഗ് മാറ്റേണ്ടി വന്നിട്ടുണ്ട്, നയകനേക്കാൾ പ്രാധാന്യമുള്ള ഇന്‍ട്രൊ നായികയ്ക്ക് വേണ്ടെന്ന വാശിയിൽ സീനുകൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്'. ബോളിവുഡിനുള്ളിൽ ഇപ്പോഴും നിലനിൽക്കുന്ന പുരുഷാധിപത്യത്തെയും സ്വജനപക്ഷപാതത്തെയുമാണ് മുമ്പ് ഉണ്ടായ അനുഭവങ്ങളിലൂടെ തപ്സി ചൂണ്ടിക്കാണിക്കുന്നത്. ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലാണ് തപ്സിയുടെ പ്രതികരണം.

'സിനിമയിൽ വന്ന സമയത്ത് വളരെ വിചിത്രമായ അനുഭവങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നിട്ടുളളത്. ഞാന്‍ സുന്ദരിയല്ലെന്നും കാണാന്‍ കൊള്ളില്ലെന്നുമൊക്കെ ആയിരുന്നു ആദ്യം പറഞ്ഞിരുന്ന കാരണങ്ങൾ. നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന കാരണത്താൽ ഒരു സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. മറ്റൊരു സിനിമയുടെ അണിയറപ്രവർത്തകർ എന്നോട് പ്രതിഫലം കുറയ്ക്കാൻ ആവശ്യപ്പെട്ടു, എന്ത് കാരണത്താലാണ് എന്റെ പ്രതിഫലം മാത്രം കുറയ്ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, ഹീറോയുടെ മുമ്പത്തെ പടം അത്ര ഓടിയില്ലെന്നായിരുന്നു മറുപടി. ഹീറോയുടെ പടം വിജയിക്കാത്തതിനാൽ ഞാൻ പ്രതിഫലം കുറച്ച് സഹകരിക്കണമെന്നായിരുന്നു ആവശ്യം'.

നായകനേക്കാൾ പ്രാധാന്യം നായികയ്ക്ക് വേണ്ടെന്ന വാശി, ബോളിവുഡിൽ നേരിട്ട വിചിത്ര അനുഭവങ്ങൾ, തപ്സി പന്നു
'അവർക്ക് പൊലീസിനെ പേടിയില്ല, ഒപ്പം പെണ്ണുങ്ങളെ എന്തും പറയാമെന്ന ധൈര്യവും', സൈബർ ബുള്ളിയിങ്ങിൽ മോഡൽ അർച്ചന അനില

'ഒരിക്കല്‍ ഹീറോയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന കാരണത്താൽ ഞാൻ ഡബ്ബ് ചെയ്തിരുന്ന ഒരു ഡയലോ​ഗ് മാറ്റി റെക്കോർഡ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റൊരാളുടെ ഇഷ്ടപ്രകാരം എന്റെ ഡയലോ​ഗ് മാറ്റാൻ ഞാൻ തയ്യാറായില്ല. പിന്നീട് മറ്റൊരാളെക്കൊണ്ടാണ് ആ ഭാ​ഗം റീറെക്കോർഡ് ചെയ്യിപ്പിച്ചത്. മറ്റൊരു ചിത്രത്തില്‍ എന്റെ ഇന്‍ട്രൊഡക്ഷന്‍ സീന്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. നായികയ്ക്ക് തന്നെക്കാള്‍ പ്രാധാന്യമുള്ള സീന്‍ വേണ്ടെന്നുളള നായകന്റെ വാശി ആയിരുന്നു അതിന് പിന്നിൽ. പല നിര്‍മ്മാതാക്കളും സംവിധായകരും ഈയടുത്ത കാലം വരെ ഞാനൊരു ‘ബാഡ് ലക്ക്’ നടിയാണെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ പലരും എന്നെ പരി​ഗണിച്ചിരുന്നില്ല', തപ്സി പറയുന്നു. താരങ്ങളുടെ മക്കൾക്ക് വേണ്ടി പലപ്പോഴും വഴി മാറിക്കൊടുക്കേണ്ടി വന്നതായും തപ്സി മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

Related Stories

The Cue
www.thecue.in