'മകന്‍ ഗായകനാകണമെന്ന് ആഗ്രഹമില്ല', ആയാലും ഇന്ത്യയില്‍ വേണ്ടെന്ന് സോനു നിഗം

'മകന്‍ ഗായകനാകണമെന്ന് ആഗ്രഹമില്ല', ആയാലും ഇന്ത്യയില്‍ വേണ്ടെന്ന് സോനു നിഗം

മകന്‍ ഗായകനാകണമെന്ന് തനിക്ക് ആഗ്രഹമില്ലെന്ന് ഗായകന്‍ സോനു നിഗം. 'ഈശ്വര്‍ കാ വോ സച്ചാ ബന്ദാ' എന്ന തന്റെ പുതിയ ഗാനത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ടൈംസ് നൗവിനോട് സംസാരിക്കവെയായിരുന്നു സോനു നിഗം മകനെ കുറിച്ച് മനസുതുറന്നത്.

മകന്‍ നീവന്‍ ഗായകനാകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ഇല്ലെന്നായിരുന്നു സോനു നിഗത്തിന്റെ മറുപടി. 'തുറന്നു പറഞ്ഞാല്‍ അവന്‍ ഒരു ഗായകനാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ആയാലും ഈ രാജ്യത്ത് വേണ്ട. എന്തായാലും അവനിപ്പോള്‍ ഇന്ത്യയിലില്ല. ദുബായിലാണ് ഇപ്പോള്‍ താമസം. നേരത്തെ തന്നെ അവനെ ഞാന്‍ ഇന്ത്യയില്‍ നിന്ന് മാറ്റിയിരുന്നു.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജന്മനാ പാട്ടുപാടാന്‍ കഴിവുള്ള കുട്ടിയാണ് അവന്‍. എന്നാല്‍ ജീവിതത്തില്‍ മറ്റ് താല്‍പര്യങ്ങളുണ്ട്. ഇപ്പോള്‍ യുഎഇ-യിലെ ഏറ്റവും മികച്ച ഗെയിമര്‍മാരില്‍ ഒരാളാണ് അവന്‍. നല്ല കഴിവുള്ള ഗുണങ്ങളുള്ള മിടുക്കനായ കുട്ടിയാണ് അവന്‍. എന്ത് ചെയ്യണമെന്ന് അവനോട് പറയാന്‍ എനിക്ക് താല്‍പര്യമില്ല. അവനെന്തിലാണ് താല്‍പര്യമെന്ന് നോക്കാം', സോനു നിഗം പറഞ്ഞു.

Related Stories

The Cue
www.thecue.in