100 കോടി കാഴ്ചക്കാരെന്ന നേട്ടവുമായി റൗഡി ബേബി വീഡിയോ സോംഗ്

100 കോടി കാഴ്ചക്കാരെന്ന നേട്ടവുമായി റൗഡി ബേബി വീഡിയോ സോംഗ്

100 കോടി റെക്കോര്‍ഡ് യൂട്യൂബ് വ്യൂസ് കടന്ന് ധനുഷ് സായ് പല്ലവി ഒന്നിച്ച മാരി 2 വിലെ റൗഡി ബേബി വീഡിയോ സോംഗ്. യൂട്യൂബില്‍ 100 കോടി കാഴ്ചകള്‍ പിന്നിടുന്ന ആദ്യ സൗത്തിന്ത്യന്‍ ഗാനമാണ് റൗഡി ബേബി. ഇന്ത്യയില്‍ നിന്നുള്ള പതിനഞ്ചാമത്തെ ഗാനമാണ്.

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കി ധനുഷും ദീക്ഷിത വെങ്കടേശനും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് പ്രഭുദേവയാണ് നൃത്ത സംവിധാനം നിര്‍വ്വഹിച്ചത്. ധനുഷും സായ് പല്ലവിയും ഒന്നിച്ച ഗാനം 2019 ജനുവരി 2ന് ആണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. 2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാംഭാഗമാണിത്.

റിലീസ് ചെയ്ത ഉടന്‍ തന്നെ ലോകമെമ്പാടുമുള്ള ആരാധകര്‍ ഗാനം ഏറ്റെടുത്തിരുന്നു. ഈ പാട്ടിലെ നൃത്തരംഗങ്ങള്‍ക്ക് സായി പല്ലവിക്കും ധനുഷിനും ഏറെ അഭിനന്ദനം ലഭിച്ചിരുന്നു. പാട്ട് ഹിറ്റാക്കിയവര്‍ക്ക് ധനുഷ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. എഫ് എമ്മുകളിലും മ്യൂസിക് ചാനലുകളിലും മാസങ്ങളോളം ഈ പാട്ട് ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്നു.

Maari 2 song Rowdy Baby cross the 'One Billion Views Club' on YouTube

Related Stories

The Cue
www.thecue.in