കഥ, തിരക്കഥ, സംഭാഷണം - ധ്യാൻ ശ്രീനിവാസൻ; 'പ്രകാശൻ പറക്കട്ടെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

കഥ, തിരക്കഥ, സംഭാഷണം - ധ്യാൻ ശ്രീനിവാസൻ; 'പ്രകാശൻ പറക്കട്ടെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

'ഗൂഢാലോചന', 'ലൗ ആക്ഷൻ ഡ്രാമ', '9 എം എം' എന്നീ ചിത്രങ്ങൾക്ക് ശേഷം ധ്യാൻ ശ്രീനിവാസൻ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന 'പ്രകാശൻ പറക്കട്ടെ' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, മാത്യു തോമസ്, സൈജു കുറുപ്പ്, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം - ധ്യാൻ ശ്രീനിവാസൻ; 'പ്രകാശൻ പറക്കട്ടെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
ലോക്ക്ഡൗണിൽ അപ്രതീക്ഷിതമായുണ്ടായ ഫോൺകോളിൽ പറഞ്ഞ ത്രെഡ്, ആത്മവിശ്വാസം ത്രില്ലർ ചെയ്യാനെന്ന് ധ്യാൻ

'ലൗ ആക്ഷൻ ഡ്രാമ', അജു വർഗീസ് നായകനായി റീലീസിന് ഒരുങ്ങുന്ന 'സാജൻ ബേക്കറി', '9എംഎം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഫന്റാസ്റ്റിക് ഫിലിംസ് നിർമിക്കുന്ന ചിത്രം കൂടിയാണ് 'പ്രകാശൻ പറക്കട്ടെ'. ടിനു തോമസും ചിത്രത്തിൽ നിർമാണ പങ്കാളിയാകുന്നു. ഷാൻ റഹ്മാൻ സംഗീതവും ഗുരുപ്രസാദാണ് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.

ധ്യാൻ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ലൗ ആക്ഷൻ ഡ്രാമ' റൊമാന്റിക് കോമഡി ഴോണറിലാണ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്. ചിത്രത്തിൽ നിവിൻപോളിയും, നയൻതാരയും, അജു വർഗീസുമായിരുന്നു പ്രധാന വേഷങ്ങളിൽ. റൊമാന്റിക് കോമഡി സബ്ജക്ടുകളേക്കാൾ തനിക്ക് ആത്മവിശ്വാസം ത്രില്ലറുകളോടാമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ധ്യാൻ പറഞ്ഞിരുന്നു. ധ്യാനിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന '9 എം എം' ഇതിൽ നിന്ന് മാറി ഒരു മുഴുനീള ആക്ഷൻ ത്രില്ലർ സ്വഭാവത്തിലാണ് എത്തുന്നത്. 'പ്രകാശൻ പറക്കട്ടെ' എന്ന പുതിയ ചിത്രത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Related Stories

The Cue
www.thecue.in