പിന്നില്‍ ശ്രീരാമന്‍, കാവി ഷാള്‍ ചുറ്റി അക്ഷയ് കുമാര്‍; ദീപാവലി പ്രഖ്യാപനമായി 'രാമസേതു'

പിന്നില്‍ ശ്രീരാമന്‍, കാവി ഷാള്‍ ചുറ്റി അക്ഷയ് കുമാര്‍; ദീപാവലി പ്രഖ്യാപനമായി 'രാമസേതു'

ദീപാവലി ദിനത്തില്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് അക്ഷയ് കുമാര്‍. 'രാമസേതു' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈന്‍ 'ഐതീഹ്യം അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം?' എന്നാണ്. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം. പോസ്റ്ററില്‍ കാവിഷാള്‍ ചുറ്റി നില്‍ക്കുന്ന അക്ഷയ് കുമാറിനെയും പിന്നില്‍ ശ്രീരാമന്റെ ചിത്രവും കാണാം.

വരും തലമുകളുമായി ബന്ധിപ്പിക്കുന്ന ഒരു പാലം (സേതു) നിര്‍മ്മിച്ച് എല്ലാ ഭാരതീയരുടെയും അറിവില്‍ രാമന്റെ ആദര്‍ശങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ ശ്രമിക്കാമെന്നായിരുന്നു ചിത്രം പ്രഖ്യാപിച്ചുകൊണ്ട് അക്ഷയ് കുമാര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. അതിബൃഹത്തായ ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുാന്‍, രാമ സേതുവിലൂടെ തങ്ങളുടെ എളിയ ശ്രമമെന്നും, ദീപാവലി ആശംസകള്‍ നേര്‍ന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.

This Deepawali, let us endeavor to keep alive the ideals of Ram in the consciousness of all Bharatiyas by building a...

Posted by Akshay Kumar on Friday, November 13, 2020

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ ഭാട്യയും വിവേക് മല്‍ഹോത്രയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍.

Related Stories

The Cue
www.thecue.in