റാം, ദൃശ്യം സെക്കൻഡ് എഡിറ്റ് ടേബിളിൽ, ഒ.ടി.ടിയല്ല മോഹൻലാൽ തിയറ്ററിലേക്ക് തന്നെ

റാം, ദൃശ്യം സെക്കൻഡ് എഡിറ്റ് ടേബിളിൽ, ഒ.ടി.ടിയല്ല മോഹൻലാൽ തിയറ്ററിലേക്ക് തന്നെ

കൊവിഡ് ലോക്ക് ഡൗൺ മൂലം ചിത്രീകരണം പാതിവഴിയിൽ നിർത്തിവച്ച ബിഗ് ബജറ്റ് ചിത്രമാണ് മോഹൻലാൽ നായകനായ റാം. ദൃശ്യത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒരുമിച്ച റാം കൊച്ചി, ധനുഷ് കോടി എന്നീ ലൊക്കേഷനുകളിലെ ചിത്രീകരണത്തിന് പിന്നാലെ ലണ്ടൻ, ശ്രീലങ്ക ഉൾപ്പെടെ വിദേശ ഷെഡ്യൂളിലേക്ക് കടന്നപ്പോഴായിരുന്നു കൊവിഡ് വഴിമുടക്കിയത്. വിദേശത്തെ ചിത്രീകരണം നീണ്ടതോടെ മോഹൻലാലിനൊപ്പം ജീത്തു ജോസഫ് ദൃശ്യം സെക്കൻഡ് പ്രഖ്യാപിച്ചു. ദൃശ്യം സെക്കൻഡും, റാമും ഒരേ സമയം എഡിറ്റിംഗിലേക്ക് കടന്നിരിക്കുകയാണെന്ന് ജീത്തു ജോസഫ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

RAM & DRISHYAM 2 Edit in progress...

Posted by Jeethu Joseph on Thursday, November 12, 2020

രാജ്യാന്തര യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വരുന്നതോടെ റാം തുടർചിത്രീകരണത്തിലേക്ക് കടക്കാനാണ് ജീത്തു ജോസഫ് ആലോചിക്കുന്നത്. നേരത്തെ റാം ഉപപേക്ഷിച്ചാണ് ദൃശ്യം സെക്കൻഡിലേക്ക് കടക്കുന്നതെന്ന അഭ്യൂഹങ്ങൾ ജീത്തു തന്നെ നിഷേധിച്ചിരുന്നു. മോഹൻലാൽ കുറ്റാന്വേഷണ ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തിൽ തൃഷയാണ് നായിക. റാമും ദൃശ്യം സെക്കൻഡും തിയറ്റർ റിലീസായി തന്നെയാണ് നിർമ്മാതാക്കൾ ആലോചിക്കുന്നത്.

റാം, ദൃശ്യം സെക്കൻഡ് എഡിറ്റ് ടേബിളിൽ, ഒ.ടി.ടിയല്ല മോഹൻലാൽ തിയറ്ററിലേക്ക് തന്നെ
പത്ത് ദിവസം മുമ്പേ ദൃശ്യം 2ന് പാക്കപ്പ്, തിയറ്ററിലേക്ക് തന്നെ

സെപ്തംബർ 21ന് കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച ദൃശ്യം സെക്കൻഡ് 46 ദിവസം കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കിയിരുന്നു. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും ചിത്രത്തിന്റെ ഭാ​ഗമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ജീത്തു ജോസഫിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ബജറ്റിലാണ് 'റാം' ഒരുങ്ങുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പിള്ള, സുധൻ എസ് പിള്ള എന്നിവർ ചേർന്നാണ് നിർമ്മാണം. പാഷൻ സ്റ്റുഡിയോസും നിർമ്മാണ പങ്കാളികളാണ്. മോഹൻലാലിന്റെ ഹൈ വോൾട്ടേജ് ആക്ഷൻ രംഗങ്ങളായിരിക്കും സിനിമയുടെ ഹൈലൈറ്റ് എന്നാണ് സൂചന. വി എസ് വിനായക് ആണ് എഡിറ്റിംഗ്. ലിന്റാ ജീത്തു കോസ്റ്റിയൂം ഡിസൈനിംഗ്. ടോണി മാഗ്മിത്ത് ആണ് വിഎഫ്ക്‌സ്. ഇന്ദ്രജിത്ത്, സിദ്ദീഖ്, ലിയോണാ ലിഷോയ്, ഇർഷാദ് എന്നിവരും ചിത്രത്തിലുണ്ട്.

Summary

RAM & DRISHYAM 2 Edit in progress, jeethu joseph fb post

Related Stories

The Cue
www.thecue.in