'മരണത്തെ ഭയന്നു, മരുന്നുകൾ ഭാരം വര്‍ധിപ്പിച്ചു, ജീവിതത്തിലേയ്ക്ക് തിരികെ വന്നപ്പോൾ നേരിട്ടത് തടിച്ചി എന്ന വിളി', തമന്ന

'മരണത്തെ ഭയന്നു, മരുന്നുകൾ ഭാരം വര്‍ധിപ്പിച്ചു, ജീവിതത്തിലേയ്ക്ക് തിരികെ വന്നപ്പോൾ നേരിട്ടത് തടിച്ചി എന്ന വിളി', തമന്ന

കഴിഞ്ഞ ഒക്ടോബർ നാലിനായിരുന്നു തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സ പൂർത്തിയായി ജീവിതത്തിലേയ്ക്ക് തിരികെ എത്തിയപ്പോൾ നേരിടേണ്ടി വന്നത് പരിഹാസമാമെന്ന് തമന്ന പറയുന്നു. മരുന്നുകൾ തന്റെ ശരീരഭാരം വർധിപ്പിച്ചിരുന്നെന്നും മരത്തെ പോലും ഭയന്ന സമയങ്ങളിലൂടെയാണ് കടന്നുപോയതെന്നും തമന്ന ബോളിവുഡ് ലെെഫിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'മരണത്തെ ഭയന്നു, മരുന്നുകൾ ഭാരം വര്‍ധിപ്പിച്ചു, ജീവിതത്തിലേയ്ക്ക് തിരികെ വന്നപ്പോൾ നേരിട്ടത് തടിച്ചി എന്ന വിളി', തമന്ന
തമന്നയ്ക്ക് കൊവിഡ് പോസിറ്റീവ്, ചികിത്സ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ

'ചികിത്സാ സമയത്ത് നല്ല പേടിയുണ്ടായിരുന്നു. മരണത്തെ പോലും ഭയപ്പെട്ടിരുന്നു. മരണത്തിന് കാരണമായേക്കാവുന്ന ഗുരുതരമായ ലക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ ഡോക്ടര്‍മാര്‍ എന്നെ രക്ഷിച്ചു. ഈ സംഭവത്തിലൂടെ ജീവിതം എത്ര വിലപ്പെട്ടതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ചികിത്സയ്ക്ക് ശേഷം മരുന്നുകളും മറ്റും എന്റെ ഭാരം വര്‍ധിപ്പിച്ചിരുന്നു. തടി കൂടി. പിന്നീട് ഞാന്‍ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ എന്നെ തടിച്ചി എന്നു വിളിച്ചു കളിയാക്കുകയായിരുന്നു ആളുകൾ. മറ്റൊരാള്‍ കടന്നു പോയ ബുദ്ധിമുട്ടുകൾ അറിയാതെ എന്തിലും ഏതിലും കുറ്റം തിരയുകയാണ് ചിലർ', തമന്ന പറയുന്നു

വെബ് സീരീസിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദിലായിരുന്നപ്പോഴാണ് താരത്തിന് ​രോ​ഗം ബാധിച്ചത്. ​ഗുരുതര രോ​ഗലക്ഷണങ്ങളെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ​കഴിഞ്ഞ ഓ​ഗസ്റ്റിൽ തമന്നയുടെ മാതാപിതാക്കൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. 'ലവ് മോക്ക്റ്റെെല്‍' എന്ന കന്നഡ ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന് തയ്യാറെടുക്കുകയാണ് തമന്ന. ബോളിവുഡ് ചിത്രം 'ബോലെ ചൂടിയാനും' അണിയറയില്‍ ഒരുങ്ങുന്നുണ്ട്. താരത്തിന്റെ തെലുങ്ക് വെബ് സീരീസ് 'ആഹ'യുടെ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

Summary

'COVID led to weight gain memes and body-shaming'; Thamannah

Related Stories

The Cue
www.thecue.in