ഇതില്ലാതെ ഞാനെവിടെയും പോയിട്ടില്ല, നിങ്ങൾ മാധ്യമപ്രവർത്തകർക്ക് എളുപ്പം മനസിലാകുമല്ലോ

ഇതില്ലാതെ ഞാനെവിടെയും പോയിട്ടില്ല, നിങ്ങൾ മാധ്യമപ്രവർത്തകർക്ക് എളുപ്പം മനസിലാകുമല്ലോ

ദീപാവലി പ്രമാണിച്ചുളള ക്ലീനിങ്ങിനിടയിൽ കയ്യിൽ തടഞ്ഞതാണ് ഈ പഴയ നോട്ട്ബുക്ക്, മാധ്യമപ്രവർത്തക ആയിരുന്നപ്പോൾ ഉണ്ടായിരുന്ന ശീലം ഇപ്പോഴും തുടരുന്നുണ്ടെന്ന കുറിപ്പോടെ സുപ്രിയയുടെ ഇന്റസ്റ്റ​ഗ്രാം പോസ്റ്റ്. പൃഥ്വിരാജുമായുളള വിവാഹത്തിന് മുമ്പ് ബിബിസിയിലും എൻഡി ടിവിയിലുമൊക്കെ മാധ്യമപ്രവർത്തകയായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് സുപ്രിയ. തന്റെ മാധ്യമപ്രവർത്തന കാലഘട്ടത്തെ കുറിച്ച് പല അഭിമുഖങ്ങളിലും അവർ സംസാരിക്കാറുമുണ്ട്. ഇപ്പോൾ ദീപാവലിയോട് അനുബന്ധിച്ച് വീട് വൃത്തിയാക്കുന്നതിനിടെയാണ് പഴയ നോട്ട് ബുക്ക് ശ്രദ്ധയിൽ പെട്ടത്. ബിബിസിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ഡയറിയായിരുന്നു ഇതെന്ന് സുപ്രിയയുടെ കുറിപ്പിൽ പറയുന്നു.

'ദീപാവലി പ്രമാണിച്ചുള്ള ക്ലീനിങ്ങിനിടെ 2011ൽ ഉപയോ​ഗിച്ചിരുന്ന എന്റെ പഴയ നോട്ട് ബുക്ക് കിട്ടി. അതില്ലാതെ ഞാൻ എവിടേയും പോയിട്ടില്ല. ഇപ്പോഴും എവിടെ പോകുമ്പോഴും ഒരു ചെറിയ നോട്ട്ബുക്കും പേനയും ഞാൻ കൈയിൽ കരുതാറുണ്ട്. പഴയ ശീലം അത്ര പെട്ടെന്നൊന്നും പോകില്ലല്ലോ. നിങ്ങൾ മാധ്യമപ്രവർത്തകർക്ക് ഇത് എളുപ്പം മനസിലാക്കാൻ സാധിക്കും', സുപ്രിയ പറയുന്നു.

ഇതില്ലാതെ ഞാനെവിടെയും പോയിട്ടില്ല, നിങ്ങൾ മാധ്യമപ്രവർത്തകർക്ക് എളുപ്പം മനസിലാകുമല്ലോ
ഇത് അല്ലിയല്ല; മകളുടെ വ്യാജ പ്രൊഫൈലിനെതിരെ പൃഥ്വിരാജും സുപ്രിയയും

2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. വിവാഹത്തോടെ ജോലിയിൽ ബ്രേക്ക് എടുത്ത സുപ്രിയ സിനിമാ നിർമാണമേഖലയിൽ സജീവമാണ്. ‘9’, ‘ഡ്രൈവിങ് ലൈസൻസ്’ എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കഴിഞ്ഞ വർഷം സുപ്രിയ നിർമിച്ചത്.

Summary

Supriya menon's insta post, old diary recalls her journalism days

Related Stories

The Cue
www.thecue.in