ദിലീഷ് പോത്തന്റെ 'ജോജി' തുടങ്ങി, കൊവിഡിനിടെ ഫഹദിന്റെ മൂന്നാം ചിത്രം; ശ്യാം പുഷ്‌കരൻ തിരക്കഥ

ദിലീഷ് പോത്തന്റെ 'ജോജി' തുടങ്ങി, കൊവിഡിനിടെ ഫഹദിന്റെ മൂന്നാം ചിത്രം; ശ്യാം പുഷ്‌കരൻ തിരക്കഥ

'സീ യു സൂൺ', 'ഇരുൾ' എന്നീ ചിത്രങ്ങൾക്ക് ശേഷം ലോക്ക്ഡൗണിൽ ഒരുങ്ങുന്ന ഫഹദിന്റെ മൂന്നാമത് ചിത്രം, 'ജോജി' ചിത്രീകരണം തുടങ്ങി. 'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്നീ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ദിലീഷ് പോത്തൻ ഫഹദ് ഫാസിൽ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രത്തിൽ ശ്യാം പുഷ്കരനാണ് തിരക്കഥ. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്‌ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് 'ജോജി' ഒരുങ്ങുന്നത്. കോട്ടയം എരുമേലിയാണ് ഷൂട്ടിങ് ലൊക്കേഷൻ.

ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജസ്റ്റിൻ വർഗീസ് സംഗീതമൊരുക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിങ്ങ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളിൽ ദിലീഷ് പോത്തനും ശ്യാംപുഷ്‌കരനും ഫഹദ് ഫാസിലും, ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'കുമ്പളങ്ങി നൈറ്റ്‌സാ'യിരുന്നു ഇവർ ഒരുമിച്ച് നിർമിച്ച ആദ്യ ചിത്രം.

ദിലീഷ് പോത്തന്റെ 'ജോജി' തുടങ്ങി, കൊവിഡിനിടെ ഫഹദിന്റെ മൂന്നാം ചിത്രം; ശ്യാം പുഷ്‌കരൻ തിരക്കഥ
ദിലീഷ് പോത്തൻ ലൊക്കേഷൻ ഹണ്ടിലാണ്, 'ജോജി' തുടങ്ങാൻ സമയമായി

കിരൺ ദാസ് ആണ് എഡിറ്റിംഗ്, ഗോകുൽ ദാസാണ് പ്രൊഡക്ഷൻ ഡിസൈൻ, മസ്ഹർ ഹംസ കോസ്റ്റിയൂംസ്, റോണക്സ് സേവ്യർ മേക്കപ്പ്, ബെന്നി കട്ടപ്പന പ്രൊഡക്ഷൻ കൺട്രോളർ. ഫഹദ്, ജോജു, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ഒന്നിക്കുന്ന ക്രൈം ഡ്രാമ ‘തങ്കം’ ഏപ്രിലിൽ ആരംഭിക്കാനിരിക്കെ കൊവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിങ് മാറ്റിവെക്കുകയായിരുന്നു. 'ജോജി' 2021ൽ പ്രേക്ഷകരിലേയ്ക്ക് എത്തും.

Summary

Fahadh Faasil, Dileesh Pothan, Syam Pushkaran 'Joji' started shooting at kottayam

Related Stories

The Cue
www.thecue.in