'ഗൗതം മേനോൻ ചിത്രത്തിൽ ലോക്ഡൗൺ ലുക്കിലെത്തും', പുതിയ ഹെയർസ്റ്റൈലിനെ കുറിച്ച് സൂര്യ

'ഗൗതം മേനോൻ ചിത്രത്തിൽ ലോക്ഡൗൺ ലുക്കിലെത്തും', പുതിയ ഹെയർസ്റ്റൈലിനെ കുറിച്ച് സൂര്യ

സൂര്യ കേന്ദ്ര കഥാപാത്രമാക്കി എത്തുന്ന 'സൂരറൈ പോട്രി'ന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഇപ്പോൾ താരം. 'സൂരറൈ പോട്രി'ന്റെ സംവിധായിക സുധ കൊങ്കാരയുടെ മകളുടെ വിവാഹച്ചടങ്ങിൽ സൂര്യ പങ്കെടുക്കുന്ന വീഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചടങ്ങിലെ സൂര്യയുടെ പുത്തൻ ഹെയൽ സ്റ്റെലും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഹെയർസ്റ്റൈൽ തന്റെ ലോക്ഡൗൺ പരീക്ഷണമായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യ. ​ഗൗതം മേനോനുമൊത്തുളള തന്റെ അടുത്ത ചിത്രത്തിൽ ഈ ലുക്കിലായിരിക്കും എത്തുകയെന്നും സൂര്യ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

'ഗൗതം മേനോൻ ചിത്രത്തിൽ ലോക്ഡൗൺ ലുക്കിലെത്തും', പുതിയ ഹെയർസ്റ്റൈലിനെ കുറിച്ച് സൂര്യ
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തമിഴിലേക്ക്; പകര്‍പ്പവകാശം സ്വന്തമാക്കി കെ.എസ്.രവികുമാര്‍

'തുടക്കത്തിൽ എനിക്കിതൊരു ലോക്ക്ഡൗൺ ഹെയർസ്റ്റൈൽ മാത്രമായിരുന്നു. ഒരു കൗതുകത്തിന്റെ പേരിൽ ഇതേ രൂപത്തിൽ ചടങ്ങിൽ പങ്കെടുത്തു. ഇത് കണ്ട ഒരു സുഹൃത്താണ്, ഈ ഹെയർസ്റ്റൈൽ എന്തുകൊണ്ട് അടുത്ത ചിത്രത്തിൽ പരീക്ഷിച്ചുകൂടാ എന്ന് ചോദിച്ചത്. എന്തായാലും ​ഗൗതം മേനോനുമൊത്തുളള അടുത്ത ചിത്രത്തിൽ ലോക്ഡൗൺ ഹെയർസ്റ്റൈലിലാകും എത്തുക. ദീപാവലി കഴിഞ്ഞുളള കുറച്ചു ദിവസങ്ങൾ ചിത്രത്തിന്റെ ലൊക്കേഷനിലായിരിക്കും. ഇതേ ഹെയർസ്റ്റൈലിൽ മറ്റൊരു സിനിമയും വരുന്നുണ്ട്', സൂര്യ പറയുന്നു.

എയർഡെക്കാൻ വിമാനക്കമ്പനിയുടെ സ്ഥാപകൻ ജി ആർ ഗോപിനാഥന്റെ കഥപറയുന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന 'സുരറൈ പോട്ര്'. സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമാണിത്. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ജാക്കി ഷെറോഫ്, ഉർവശി, മോഹൻ ബാബു, പരേഷ് റാവൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി വി പ്രകാശിന്റേതാണ് സംഗീതം.

Related Stories

The Cue
www.thecue.in