ലോക്ക്ഡൗണിൽ അപ്രതീക്ഷിതമായുണ്ടായ ഫോൺകോളിൽ പറഞ്ഞ ത്രെഡ്, ആത്മവിശ്വാസം ത്രില്ലർ ചെയ്യാനെന്ന് ധ്യാൻ

ലോക്ക്ഡൗണിൽ അപ്രതീക്ഷിതമായുണ്ടായ ഫോൺകോളിൽ പറഞ്ഞ ത്രെഡ്, ആത്മവിശ്വാസം ത്രില്ലർ ചെയ്യാനെന്ന് ധ്യാൻ

റൊമാന്റിക് കോമഡി സബ്ജക്ടുകളേക്കാൾ തനിക്ക് ആത്മവിശ്വാസം ത്രില്ലറുകളോടെന്ന് ധ്യാൻ ശ്രീനിവാസൻ. ധ്യാൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത 'ലൗ ആക്ഷൻ ഡ്രാമ' റൊമാന്റിക് കോമഡി ഴോണറിലാണ് പ്രേക്ഷകരിലേയ്ക്ക് എത്തിയത്. ചിത്രത്തിൽ നിവിൻപോളിയും, നയൻതാരയും, അജു വർഗീസുമായിരുന്നു പ്രധാന വേഷങ്ങളിൽ. ധ്യാനിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന രണ്ടാം ചിത്രം '9 എം എം' ആദ്യ ചിത്രത്തിൽ നിന്ന് മാറി ഒരു മുഴുനീള ആക്ഷൻ ത്രില്ലർ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. മഞ്ജു വാര്യരുടെ അമ്പതാം ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ദിനിൽ ബാബുവാണ്. അജു വർഗീസും വിശാഖ് സുബ്രഹ്മണ്യനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ലോക്ക്ഡൗണിൽ അപ്രതീക്ഷിതമായുണ്ടായ ഫോൺകോളിൽ പറഞ്ഞ ത്രെഡ്, ആത്മവിശ്വാസം ത്രില്ലർ ചെയ്യാനെന്ന് ധ്യാൻ
ധ്യാന്‍ ശ്രീനിവാസന്റെ രചനയില്‍ മഞ്ജു വാര്യരുടെ അമ്പതാം ചിത്രം, 9MM ദിനില്‍ ബാബു സംവിധാനം

മഞ്ജുവാര്യർക്കൊപ്പം ഒരു ചിത്രം ചെയ്യണമെന്നത് ഏറെ നാളായുളള തന്റെ ആഗ്രഹമാണെന്ന് ധ്യാൻ പറയുന്നു. ലോക്ക്ഡൗണിൽ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ഫോൺ കോളിൽ കഥയുടെ ത്രെഡ് മഞ്ജു ചേച്ചിയുമായി പങ്കുവെച്ചിരുന്നു. മഞ്ജു ചേച്ചിയ്ക്ക് കഥയിൽ താൽപര്യം തോന്നുകയും ഒന്നുകൂടി വികസിപ്പിക്കാൻ കഴിഞ്ഞാൽ ഇതൊരു സിനിമയ്ക്ക് പറ്റിയ വിഷയമാണെന്നും പറഞ്ഞു. അങ്ങനെ ഈ സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ഈ ലോക്ക്ഡൗൺ സമയം മാറ്റിവെച്ചു. സ്‌ക്രിപ്റ്റ് പൂർത്തിയായ ശേഷം മഞ്ജു ചേച്ചിയുമായി സംസാരിച്ചു. അങ്ങനെയാണ് മഞ്ജു വാര്യർ ഈ സിനിമയുടെ ഭാഗമാകുന്നതെന്നും ധ്യാൻ പറയുന്നു. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചെന്നൈയിലും കോയമ്പത്തൂരിലുമായാണ് ചിത്രീകരിക്കുക. ജനക്കൂട്ടം ആവശ്യമായ രംഗങ്ങൾ ഉൾപ്പെടുത്തേണ്ടതിനാൽ കൊവിഡ് പ്രതിസന്ധികൾ അവസാനിക്കുന്നതോയടെ മാത്രമേ ആ ഭാഗങ്ങൾ ചിത്രീകരിക്കാനാകൂ എന്നും ധ്യാൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

മഞ്ജു വാര്യർക്കൊപ്പം ദിലീഷ് പോത്തൻ, സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായുണ്ട്. 'വിക്രം വേദ', 'കൈദി' എന്നീ സിനിമകൾക്ക് സംഗീതമൊരുക്കിയ സാം സി.എസ് ആണ് സംഗീത സംവിധാനം. 'വേതാളം', 'വിവേകം', 'വിശ്വാസം' എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ വെട്രി പളനി സ്വാമിയാണ് ക്യാമറ. യെന്നിക്ക് ബെൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. 'ലൗ ആക്ഷൻ ഡ്രാമ', റീലീസിന് ഒരുങ്ങുന്ന അജു വർഗീസ് നായകനായ 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്ക് ശേഷം ഫന്റാസ്റ്റിക് ഫിലിംസ് നിർമിക്കുന്ന ചിത്രം കൂടിയാണ് '9എംഎം'.

Related Stories

The Cue
www.thecue.in