മോഹന്‍ലാലിന്റെ ഇന്‍ട്രൊ ഹെലികോപ്ടറില്‍, ആദ്യമാലോചിച്ചത് 'വിക്രമാദിത്യന്‍';നടക്കാതെ പോയ മെഗാപ്രൊജക്ടിനെക്കുറിച്ച് ടി.എസ്.സുരേഷ് ബാബു

മോഹന്‍ലാലിന്റെ ഇന്‍ട്രൊ ഹെലികോപ്ടറില്‍, ആദ്യമാലോചിച്ചത് 'വിക്രമാദിത്യന്‍';നടക്കാതെ പോയ മെഗാപ്രൊജക്ടിനെക്കുറിച്ച് ടി.എസ്.സുരേഷ് ബാബു

ചിത്രീകരണത്തിന് ഒരു മാസം മുമ്പ് മുടങ്ങിപ്പോയ ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ച് സംവിധായകന്‍ ടി.എസ് സുരേഷ് ബാബു പറയുന്നു. ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ വലിയ പ്രതീക്ഷകളോടെ ആരംഭിച്ചതായിരുന്നു 'കാര്‍ത്തികതിരുനാള്‍ കാര്‍ത്തികേയന്‍' എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം. ഹെലിക്കോപ്റ്ററില്‍ വന്നിറങ്ങിയുളള ഫൈറ്റ് സീനുകളോടെയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഇന്‍ട്രോ എഴുതിയിരുന്നത്. എ.ര്‍ റഹ്മാന്റെ സംഗീതവും അന്ന് സിനിമാ പിന്നണിയിലെ മികച്ച ടെക്‌നീഷ്യന്‍സിനേയും ഉള്‍പ്പെടുത്തിയായിരുന്നു ചിത്രം തീരുമാനിച്ചിരുന്നത്. നിര്‍മ്മാതാവ് പ്രൊജക്ടില്‍ നിന്നും പിന്മാറിയതോടെയാണ് ചിത്രം മുടങ്ങുന്നത്. ഇത് തന്റെ കരിയറിലെ തന്നെ തീരാ നഷ്ടമായിരുന്നെന്നും സംവിധായകന്‍ പറയുന്നു. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അദ്ദേഹം സംസാരിച്ചത്.

സംവിധായകൻ സുരേഷ് ബാബുവിന്റെ വാക്കുകൾ:

മോഹന്‍ലാലിനൊപ്പം ആദ്യം ചെയ്യാന്‍ ആലോചിച്ചത് 'വിക്രമാദിത്യന്‍' എന്നൊരു സബ്ജക്ട് ആണ്. കഥ ലാലിന് ഇഷ്ടമായി. പക്ഷെ അതില്‍ വര്‍ക്ക് ചെയ്ത് ആദ്യ പകുതി ആയപ്പോഴേയ്ക്കും ഞങ്ങള്‍ക്ക് ആ കഥയില്‍ ഒരു പോരായ്മ തോന്നി. പിന്നീട് അതില്‍ നിന്ന് മാറി ലാലിന് വേണ്ടി കുറച്ചധികം സബ്ജക്ടുകള്‍ ഞങ്ങള്‍ തയ്യാറാക്കി. ഞാന്‍ മോഹന്‍ലാലിനെ വിളിച്ചു, അന്ന് അദ്ദേഹം കോഴിക്കോട് രഞ്ജന്‍ പ്രമോദിന്റെ 'ഫോട്ടോഗ്രാഫര്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ പറഞ്ഞു ലാല്‍ എനിക്ക് ഒരു മണിക്കൂര്‍ തരണം. എനിക്ക് നാല് സബ്ജക്ട് പറയാനുണ്ട്. ഓരോന്നും അഞ്ച് മിനിറ്റില്‍ പറയും അതിലേത് ഇഷ്ടപ്പെടുന്നോ അത് വിശദമായി പറയാം. 11 മണി തൊട്ട് ഉച്ചയ്ക്ക് ഒരു മണി വരെ സുരേഷിന്റെ ടൈം ആണ്. എത്ര കഥ വേണമെങ്കിലും പറഞ്ഞോളു എന്ന് ലാല്‍ പറഞ്ഞു. ആന്റണി പെരുമ്പാവൂരും ഞങ്ങള്‍ക്കൊപ്പം ഇരുന്നു. 4 സബ്ജക്ടും കേട്ടു. ഇതിലൊന്നും പെടാതെ അഞ്ചാമതായി മഹേഷ് മിത്ര 5 വരിയില്‍ പറഞ്ഞ ഒരു സബ്ജക്ടാണ് ലാലിന് ഇഷ്ടമായത്. അതില്‍ കഥാപാത്രത്തെ കുറിച്ചൊരു ചെറിയ ധാരണ മാത്രമേ ഉണ്ടായിരുന്നുളളു. 'കാര്‍ത്തിക തിരുനാള്‍ കാര്‍ത്തികേയന്‍' എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്. എനിക്കിത് മതിയെന്ന് ലാല്‍ ഉറച്ചുപറഞ്ഞു. ഈ പടം ഞങ്ങള്‍ നിര്‍മ്മിക്കുമെന്ന് ആന്റണി പെരുമ്പാവൂരും പറഞ്ഞു. പക്ഷെ വലിയവീട്ടില്‍ സിറാജിക്കയ്ക്ക് മുമ്പ് കൊടുത്തിരുന്ന ഒരു വാക്ക് കാരണം ആന്റണി പെരുമ്പാവൂരിന് ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. എത്ര രൂപ വേണമെങ്കിലും സിനിമയ്ക്ക് വേണ്ടി മുടക്കാമെന്ന് സിറാജിക്ക വാക്കു തന്നു.

മോഹന്‍ലാലിന്റെ ഇന്‍ട്രൊ ഹെലികോപ്ടറില്‍, ആദ്യമാലോചിച്ചത് 'വിക്രമാദിത്യന്‍';നടക്കാതെ പോയ മെഗാപ്രൊജക്ടിനെക്കുറിച്ച് ടി.എസ്.സുരേഷ് ബാബു
കുറുവച്ചനാകും മുമ്പ് പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി

എന്റെ മനസില്‍ മൂന്ന് എഴുത്തുകാര്‍ ആയിരുന്നു, ശ്രീനിവാസന്‍, ഡെന്നിസ് ജോസഫ്, രഞ്ജി പണിക്കര്‍. ശ്രീനിവാസനും രഞ്ജി പണിക്കരും മറ്റു വര്‍ക്കുകളില്‍ തിരക്കിലായിരുന്നു, അങ്ങനെ ഡെന്നിസ് തിരക്കഥാകൃത്തായി. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഇന്‍ട്രോ പ്ലാന്‍ ചെയ്തിരുന്നത് ഹെലികോപ്റ്ററിലായിരുന്നു. ഹെലികോപ്റ്ററില്‍ വന്നിറങ്ങിയുളള ഹെവി ആക്ഷന്‍ രംഗങ്ങളും ഒരു ഡാം പൊളിക്കുന്നതുമെല്ലാം സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നു, എന്റെ മനസില്‍ ആ ഓരോ ഫ്രെയിമുകളും ഉണ്ടായിരുന്നു. അതിനിടയില്‍ ലാല്‍ വിളിച്ച് പറഞ്ഞു, പാട്ടുകളൊക്കെ സിങ്കപ്പൂര്‍ മലേഷ്യ എന്നിവിടങ്ങളിലായി എടുക്കാം. ഒരു രൂപ പോലും പ്രൊഡ്യൂസര്‍ മുടക്കണ്ട. അതിനുള്ള സ്‌പോണ്‍സര്‍ഷിപ് റെഡിയായിട്ടുണ്ട്. പക്ഷെ ഷൂട്ടിങ് തുടങ്ങാന്‍ ഒരു മാസം ശേഷിക്കുമ്പോള്‍ ചില സാമ്പത്തിക പ്രശ്‌നങ്ങളില്‍ പെട്ട് സിറാജിക്കയ്ക്ക് പ്രൊജക്ടില്‍ നിന്നും പിന്മാറേണ്ടിവന്നു. അത്ര മുതല്‍ മുടക്കില്‍ സിനിമ ചെയ്യാന്‍ മറ്റൊരു നിര്‍മ്മാതാവിനെ പിന്നീട് കിട്ടിയതുമില്ല. ലാല്‍ ആ സിനിമയില്‍ വളരെ എക്‌സൈറ്റഡ് ആയിരുന്നു, അദ്ദേഹത്തെ എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്ന് ഞാന്‍ ആശങ്കപ്പെട്ടു. ഇന്നത്തെ ചിന്താവിഷം സെറ്റിലേയ്ക്ക് ഞാന്‍ ലാലിനെ കാണാന്‍ ചെന്നു. ഞാന്‍ ചെല്ലുന്നത് പടം നടക്കില്ലെന്ന് പറയാനാണ്. പക്ഷെ ഇത് നമ്മള്‍ കലക്കുമല്ലേ എന്ന് സന്തോഷത്തോടെ പറഞ്ഞ് ലാലെന്നെ കണ്ട ഉടനെ കെട്ടിപ്പിടിച്ചു. അങ്ങനെ പല തവണ പറയാന്‍ കഴിയാതെ തിരിച്ചുപോന്നു. പിന്നീട് ക്ഷമ ചോദിച്ച് ലാലിനോട് ഞാന്‍ കാര്യം അവതരിപ്പിച്ചു. ലാലിന് വലിയ വിഷമമുണ്ടായി. സ്‌ക്രിപ്റ്റ് മോശമായതുകൊണ്ട് പടം മുടങ്ങിയെന്ന് ചില മാധ്യമങ്ങളില്‍ തെറ്റായി പ്രചരിച്ചു. അങ്ങനെ ഓണച്ചിത്രമായി ബി ഉണ്ണികൃഷ്ണന്റെ 'മാടമ്പി' വന്നു. എന്റെ കരിയറിലെ തീരാ സങ്കടമാണ് നടക്കാതെപോയ ആ സിനിമ. കാര്‍ത്തിക തിരുനാള്‍ കാര്‍ത്തികേയന്‍.

Related Stories

No stories found.
logo
The Cue
www.thecue.in