'ജനാധിപത്യ-മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയം'; കമല്‍ഹാസന് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി

'ജനാധിപത്യ-മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയം'; കമല്‍ഹാസന് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി

നടന്‍ കമല്‍ ഹാസന് പിറന്നാളാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ജനാധിപത്യ-മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണെന്ന് കമലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

'അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്‌കാരിക ജീവിതത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ജനാധിപത്യ - മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണ്. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരുന്നു.'

'ജനാധിപത്യ-മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയം'; കമല്‍ഹാസന് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി
'പ്രശ്നങ്ങളിൽ അനുജനെപ്പോലെ കൂടെ നിന്നു', ടൊവിനോയെ കുറിച്ച് ബാല

Related Stories

No stories found.
logo
The Cue
www.thecue.in