നയന്‍ താര മുഖ്യവേഷത്തിലെത്തുന്ന മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ആള്‍ദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും മതത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നതിനെയും ആക്ഷേപഹാസ്യത്തിലൂടെ ചര്‍ച്ചചെയ്യുന്നതാണ് ചിത്രം. മൂക്കുത്തി അമ്മന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് നയന്‍താരയെത്തുന്നത്.
സിനിമയുടെ സംവിധായകരിലൊരാളായ ആര്‍ജെ ബാലാജിയാണ് മൂക്കുത്തി അമ്മനില്‍ നായകനായെത്തുന്നത്. എന്‍.ജെ ശരവണനുമായി ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയതും. സ്മൃതി വെങ്കട്ട്, ഉര്‍വശി, അജയ്ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം
കുടുംബ ദേവതയാണ് ചിത്രത്തില്‍ മൂക്കുത്തി അമ്മന്‍. നയന്‍താര ത്രിശൂലമേന്തുന്ന ഭാഗങ്ങള്‍ 2 മിനിട്ട് 30 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറിലുണ്ട്. നവംബര്‍ 14 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ദീപാവലി റിലീസായാണ് ചിത്രമെത്തുന്നത്. സ്റ്റാര്‍ വിജയ് ചാനലിനാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം.