#Thalapathy65 മുരുഗദോസ് പിന്‍മാറിയോ? സര്‍പ്രൈസ് പ്രഖ്യാപനമുണ്ടാകുമെന്ന് ആരാധകര്‍

#Thalapathy65 മുരുഗദോസ് പിന്‍മാറിയോ? സര്‍പ്രൈസ് പ്രഖ്യാപനമുണ്ടാകുമെന്ന് ആരാധകര്‍
Summary

#Thalapathy65 rumours, AR Murugadoss being replaced as director

വിജയ് നായകനാകുന്ന അടുത്ത ചിത്രം എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുമെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. വിജയ് ഡബിള്‍ റോളിലെത്തുന്ന സിനിമ സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിജയ്-മുരുഗദോസ് കൂട്ടുകെട്ട് തുപ്പാക്കി ടുവിന് വേണ്ടി ഒന്നിക്കുന്നുവെന്നായിരുന്നു തുടക്കത്തില്‍ കേട്ടിരുന്നത്. ദളപതി 65 എന്ന വിജയ്‌യുടെ 65ാമത് ചിത്രം മുരുഗദോസ് ആയിരിക്കില്ല ചെയ്യുന്നതെന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. തിരക്കഥയില്‍ തൃപ്തനല്ലാത്തതിനാല്‍ വിജയ് മറ്റൊരു സംവിധായകനിലേക്ക് നീങ്ങിയെന്ന് ടൈംസ് ഓഫ് ഇന്ത്യ, പിങ്ക് വില്ല വെബ് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മുരുഗദോസ് വിജയ് ചിത്രമാകും അടുത്തതെന്നാണ് ആരാധകരുടെ ട്വീറ്റുകള്‍. മറിച്ചുള്ളതെല്ലാം അഭ്യൂഹങ്ങളാണെന്നും ആരാധകര്‍ വ്യാപകമായി ട്വീറ്റ് ചെയ്യുന്നുണ്ട്.

വിജയ്-മുരുഗദോസ് ചിത്രത്തില്‍ തര്‍ക്കമില്ലെന്നും സണ്‍ പിക്‌ചേഴ്‌സുമായാണ് മുരുഗദോസിന് സിനിമയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസത്തമുണ്ടായതെന്നും അറിയുന്നു. ദളപതി 65 എന്ന പേരില്‍ ട്വീറ്റുകള്‍ ട്രെന്‍ഡിംഗ് ആയതിന് കാരണം ഉടനെ വരാനിരിക്കുന്ന അനൗണ്‍സ്‌മെന്റാണെന്നും കണക്കുകൂട്ടുന്നു. അതേ സമയം വെട്രിമാരന്‍, സുരരെ പോട്ര് സംവിധായിക സുധ കൊങ്ങര, തടം എന്ന ത്രില്ലറൊരുക്കിയ മഗിഴ് തിരുമേനി എന്നിവരുടെ പേരുകളും വിജയുടെ 65ാം ചിത്രത്തിനൊപ്പം പറഞ്ഞു കേള്‍ക്കുന്നുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുരുഗദോസ് രജനീകാന്തിനെ നായകനാക്കി ഒരുക്കിയ ദര്‍ബാര്‍, ദളപതിക്കൊപ്പം അവസാനമായി ചെയ്ത സര്‍ക്കാര്‍ എന്നീ സിനിമകള്‍ സമ്മിശ്ര പ്രതികരണമായിരുന്നു ബോക്‌സ് ഓഫീസില്‍ സൃഷ്ടിച്ചത്. തുപ്പാക്കിക്കും കത്തിക്കും മുകളിലൊരു വിജയം വിജയ്ക്ക് സമ്മാനിക്കുക എന്ന വെല്ലുവിളിയാണ് മുരുഗദോസിന് മുന്നിലുള്ളത്. തൊട്ടടുത്ത ദിവസങ്ങള്‍ വിജയ് ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടാകുമെന്നറിയുന്നു. ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ ആണ് ആണ് വിജയുടെ അടുത്ത സിനിമ.

Related Stories

No stories found.
logo
The Cue
www.thecue.in