'കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍'; ബിജെപി പ്രവേശന വാര്‍ത്ത തള്ളി വടിവേലു

'കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍'; ബിജെപി പ്രവേശന വാര്‍ത്ത തള്ളി വടിവേലു

ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ തള്ളി നടന്‍ വടിവേലു. കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും, രാഷ്ട്രീയത്തിലേക്കില്ലെന്നും താരം വ്യക്തമാക്കി. നടി ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയതിന് തമിഴില്‍ നിന്ന് കൂടുതല്‍ താരങ്ങള്‍ ബിജെപിയിലെത്തുമെന്ന അഭ്യൂഹം ശക്തമായിരുന്നു. കൂടുതല്‍ താരങ്ങളെ പാര്‍ട്ടിയിലെത്തിക്കാന്‍ ചര്‍ച്ച നടക്കുന്നതായി ബിജെപി വൃത്തങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

വിജയ് ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ തള്ളി നേരത്തെ വിജയുടെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു. സമയമാകുമ്പോള്‍ വിജയ് രാഷ്ട്രീയത്തിലേക്കെത്തുമെന്നും, എന്നാല്‍ ഒരിക്കലും ബിജെപിയിലേക്കുണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് പിന്നാലെയാണ് വാര്‍ത്തകള്‍ തള്ളി ടിവേലുവും രംഗത്തെത്തിയത്.

Related Stories

The Cue
www.thecue.in