'കാവലി'ന്റ അവസാന ഷെഡ്യൂള്‍ പാലക്കാട് ആരംഭിച്ചു; മാസ് ലുക്കില്‍ സുരേഷ് ഗോപി

'കാവലി'ന്റ അവസാന ഷെഡ്യൂള്‍ പാലക്കാട് ആരംഭിച്ചു;  മാസ് ലുക്കില്‍ സുരേഷ് ഗോപി

സുരേഷ് ഗോപി നായകനായെത്തുന്ന ചിത്രം കാവലിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണമാണ് പുനരാരംഭിക്കുന്നത്. നിഥിന്‍ രഞ്ജി പണിക്കരാണ് കാവലിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

പത്ത് ദിവസത്തെ ഷെഡ്യൂള്‍ കൂടിയാണ് ചിത്രത്തിന് ബാക്കിയുള്ളത്. പാലക്കാടുള്ള സീനുകള്‍ ചിത്രീകരിച്ച ശേഷം വണ്ടിപ്പെരിയാറിലാകും ബാക്കി ചിത്രീകരിണം.

കാവലില്‍ സുരേഷ് ഗോപിക്കൊപ്പം രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രഹണം. സഞ്ജയ് പടിയൂര്‍- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പ്രദീപ് രംഗന്‍- മേക്കപ്പ്, മോഹന്‍ സുരഭി സ്റ്റില്‍സ്. ഗുഡ്വിന്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മാണം.

ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി മാസ് റോളിലെത്തുന്നു എന്ന പ്രത്യേകതയും 'കാവലി'നുണ്ട്. തമ്പാന്‍ എന്നാണ് സുരേഷ് ഗോപിയുടെ നായക കഥാപാത്രത്തിന്റെ പേര്. കണ്ണിലെ മുറിവും കയ്യിലെ തോക്കും പഞ്ച് ഡയലോഗുമായി ടീസറില്‍ ശ്രദ്ധിക്കപ്പെട്ട തമ്പാന്‍ പഴയ സുരേഷ് ഗോപി കഥാപാത്രത്തങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

Related Stories

The Cue
www.thecue.in