'എല്ലാവരുടെയും തലവര മാറ്റിയ ചിത്രം'; കോക്‌ടെയിലിന്റെ പത്ത് വര്‍ഷങ്ങള്‍, പുതിയ ചിത്രത്തിന്റെ സൂചന നല്‍കി അനൂപ് മേനോന്‍

'എല്ലാവരുടെയും തലവര മാറ്റിയ ചിത്രം'; കോക്‌ടെയിലിന്റെ പത്ത് വര്‍ഷങ്ങള്‍, പുതിയ ചിത്രത്തിന്റെ സൂചന നല്‍കി അനൂപ് മേനോന്‍

കോക്‌ടെയിലിന്റെ പത്താം വര്‍ഷത്തില്‍ പുതിയ ചിത്രത്തിന്റെ സൂചന നല്‍കി നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍. ജയസൂര്യയും ഫഹദ് ഫാസിലും അടക്കം ചിത്രവുമായി സഹകരിച്ചവരുടെ തലവരമാറ്റിയ ചിത്രമായിരുന്നു കോക്‌ടെയില്‍ എന്നും, അടുത്ത വര്‍ഷം ഈ കൂട്ടുകെട്ടില്‍ പുതിയൊരു ചിത്രം പ്രതീക്ഷിക്കാമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അനൂപ് മേനോന്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'കോക്‌ടെയിലിന്റെ പത്ത് വര്‍ഷങ്ങള്‍, സിനിമയുമായി സഹകരിച്ച നമ്മുടെ എല്ലാവരുടെയും തലവരമാറ്റിയ ചിത്രം, ജയസൂര്യ, ഫഹദ്, അരുണ്‍ കുമാര്‍, രതീഷ് വേഗ...

തീര്‍ച്ചയായും അതൊരു സുഹൃദ്ബന്ധത്തെ സൃഷ്ടിച്ചു. അടുത്തവര്‍ഷം ഈ കൂട്ടുകെട്ടില്‍ ഒരു വിജയചിത്രമുണ്ടാകും എന്ന് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

10 years of Cocktail...a film that turned the fortunes of all of us associated with it ..jayasurya,fahad,arun...

Posted by Anoop Menon on Thursday, October 22, 2020

Related Stories

The Cue
www.thecue.in