'പല പ്രവശ്യം ഡിവോഴ്‌സ് ചെയ്യിപ്പിച്ചു, സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു, ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല'; വിവാഹവാര്‍ഷിക ദിനത്തില്‍ മഞ്ജു

'പല പ്രവശ്യം ഡിവോഴ്‌സ് ചെയ്യിപ്പിച്ചു, സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു, ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല'; വിവാഹവാര്‍ഷിക ദിനത്തില്‍ മഞ്ജു

വിവാഹവാര്‍ഷിക ദിനത്തില്‍ നടി മഞ്ജു സുനിച്ചന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. തന്റെ കുടുംബത്തെ കുറിച്ച് പലതവണ വ്യാജവാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ടെന്നും, ഇതൊന്നും കാര്യമാക്കാതെ തങ്ങള്‍ മുന്നോട്ട് പോവുകയാണെന്നും മഞ്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

'പല പ്രാവശ്യം തങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു, സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു, ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല. ഇന്നേക്ക് 15 വര്‍ഷം., ഞങ്ങളുടെ യാത്ര മുന്നോട്ട് പോവുകയാണ്', മഞ്ജു കുറിച്ചു. ഭര്‍ത്താവ് സുനിച്ചനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ കുറിപ്പ്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായി എത്തിയതിന് പിന്നാലെ നടിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇത് സംബന്ധിച്ച് മഞ്ജു തന്നെ പല തവണ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ഇന്ന് ഞങ്ങളുടെ wedding anniversary ആണ്. ഇതിനിടയില്‍ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്‌സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു.. പക്ഷെ ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല..

ഇന്നേക്ക് 15വര്‍ഷം.. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്.. സ്‌നേഹിച്ചവരോട്, തിരിച്ചു സ്‌നേഹം മാത്രമേ തരാനുള്ളൂ... ഇനിയും പ്രാര്‍ഥനയും കരുതലും കൂടെ വേണം.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ന് ഞങ്ങളുടെ wedding anniversary ആണ്. ഇതിനിടയിൽ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ...

Posted by Manju Sunichen on Wednesday, October 21, 2020

Related Stories

The Cue
www.thecue.in