ഞാനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധ ക്വാറന്റൈനില്‍ പോകണം: സുരാജ് വെഞ്ഞാറമ്മൂട്

ഞാനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധ ക്വാറന്റൈനില്‍ പോകണം: സുരാജ് വെഞ്ഞാറമ്മൂട്

പൃഥ്വിരാജ് സുകുമാരന് കൊവിഡ് സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ ലൊക്കേഷനില്‍ ഒപ്പമുണ്ടായിരുന്നവരും ക്വറന്റൈനില്‍. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വറന്റൈനില്‍ പോകണമെന്ന് സുരാജ് വെഞ്ഞാറമ്മൂട് ആവശ്യപ്പെട്ടു.

സുരാജ് വെഞ്ഞാറമ്മൂടിന്റെ ഫേസ്ബുക്ക് കുറിപ്പ്

പ്രിയരേ , ജനഗണ മനയുടെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ രാജുവിനും സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് പോസിറ്റീവ് ആയ വിവരം നിങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ..ഷൂട്ടിംഗ് നടന്ന വേളയില്‍ ആ ചിത്രത്തിന്റെ ഭാഗമായത് കൊണ്ടും അവരുമായി സമ്പര്‍ക്കം ഉള്ളത് കൊണ്ടും ഞാന്‍ സ്വയം Quarantine നില്‍ പ്രവേശിച്ചിരിക്കുയാണ് , ആയതിനാല്‍ ഈ കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായും ജനഗണമന യുടെ അണിയറപ്രവര്‍ത്തകരുമായും സമ്പര്‍ക്കം വന്നവര്‍ നിര്‍ബന്ധിത Quarantine നില്‍ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും അറിയിക്കുന്നു...

എന്ന് നിങ്ങളുടെ സ്വന്തം

സുരാജ് വെഞ്ഞാറമൂട്

ഞാനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധ ക്വാറന്റൈനില്‍ പോകണം: സുരാജ് വെഞ്ഞാറമ്മൂട്
'വാസന്തി മോഷ്ടിച്ചതല്ല, ശ്രീനിവാസന്‍ മാഷുടെ ആരോപണം വേദനിപ്പിച്ചു', വാസന്തി വിവാദത്തില്‍ സംവിധായകന്‍

ഒക്ടോബര്‍ 7 മുതലാണ് ജനഗണമനയുടെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തതെന്നും. കോവിഡ് മുന്‍കരുതലുകള്‍ പൂര്‍ണമായി സ്വീകരിച്ചിരുന്നുവെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ഷൂട്ടിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ കൊവിഡ് പൊസിറ്റിവായി. ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നും പൃഥ്വിരാജ്. ക്വീന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ഒരുക്കുന്ന ചിത്രമാണ് ജനഗണമന. പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടിലുള്ളവര്‍ ക്വറന്റൈനില്‍ പോകുമെന്നും പൃഥ്വിരാജ് സുകുമാരന്‍. എറണാകുളത്ത് ആലുവയിലായിരുന്നു ജനഗണമന ചിത്രീകരണം.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഞാനുമായി സമ്പര്‍ക്കത്തിലുള്ളവര്‍ നിര്‍ബന്ധ ക്വാറന്റൈനില്‍ പോകണം: സുരാജ് വെഞ്ഞാറമ്മൂട്
വിജയ് യേശുദാസിന് കാര്യം പിടി കിട്ടാത്തതുകൊണ്ടാണ്

Related Stories

The Cue
www.thecue.in