'കഥാപാത്രം തെരഞ്ഞെടുക്കാനുള്ള അവകാശം അഭിനേതാക്കള്‍ക്ക്'; വിജയ് സേതുപതിയെ പിന്തുണച്ച് ശരത്കുമാര്‍

'കഥാപാത്രം തെരഞ്ഞെടുക്കാനുള്ള അവകാശം അഭിനേതാക്കള്‍ക്ക്'; വിജയ് സേതുപതിയെ പിന്തുണച്ച് ശരത്കുമാര്‍

ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന '800'നെ ചൊല്ലിയുള്ള വിവാദത്തില്‍ വിജയ് സേതുപതിക്ക് പിന്തുണയുമായി നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ശരത്കുമാര്‍. എന്ത് കഥാപാത്രം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അഭിനേതാക്കള്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു.

'അഭിനേതാക്കളെ നശിപ്പിക്കരുത്, ഒരു കഥാപാത്രം തെരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. ഒരു നടന്‍ ഇങ്ങനെ മാത്രമേ അഭിനയിക്കാവൂ, ഈ കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യാവൂ എന്നും ആവശ്യപ്പെടാന്‍ തുടങ്ങിയാല്‍ സിനിമാലോകത്തിന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടും', ശരത്കുമാര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കഥാപാത്രം തെരഞ്ഞെടുക്കാനുള്ള അവകാശം അഭിനേതാക്കള്‍ക്ക്'; വിജയ് സേതുപതിയെ പിന്തുണച്ച് ശരത്കുമാര്‍
'തമിഴ്‌സിനിമയ്ക്ക് അപമാനം'; വിജയ് സേതുപതി മുത്തയ്യ മുരളീധരനാകുന്നതിനെതിരെ വിമര്‍ശനം, വംശഹത്യസംഘത്തിലെ അംഗമെന്ന് സോഷ്യല്‍ മീഡിയ

800-ന്റെ മോഷന്‍ പോസ്റ്റര്‍ ഉള്‍പ്പടെ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഒരു വിഭാഗം വിജയ് സേതുപതിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. മുത്തയ്യ മുരളീധരനായി വേഷമിടുന്നതില്‍ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹെയ്റ്റ് ക്യാമ്പെയിനും നടന്നിരുന്നു. മുത്തയ്യ മുരളീധരന്‍ വംശഹത്യ സംഘത്തിലെ അംഗമാണ്, വിജയ് സേതുപതി തമിഴ് സിനിമയ്ക്ക് അപമാനം തുടങ്ങിയ വാദങ്ങളുമായായിരുന്നു പ്രചരണം.

Related Stories

The Cue
www.thecue.in