ദുസ്സഹമായ കാത്തിരിപ്പിന് അറുതി വേണം; നടിക്ക് നീതി കിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്യുസിസി

ദുസ്സഹമായ കാത്തിരിപ്പിന് അറുതി വേണം; നടിക്ക് നീതി കിട്ടാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്യുസിസി

അക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് വുമണ്‍ ഇന്‍ സിനിമ കളക്ടീവ്. മൂന്ന് വര്‍ഷമായി നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ്. അതില്‍ ഇനിയും അനിശ്ചിതത്വം ഉണ്ടാക്കുന്നത് ദുരന്തമാണ്. ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെടുന്നു.

പ്രത്യേക കോടതിയില്‍ നിന്നും നടിക്ക് നീതി ലഭിക്കില്ലെന്നും ജഡജിയെ മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനെ ഞെട്ടലോടെയാണ് കേള്‍ക്കുന്നതെന്ന് ഡബ്യുസിസി പറയുന്നു. കോടതി പക്ഷപാതത്തോടെയാണ് പെരുമാറുന്നതെന്നാണ് പ്രോസിക്യൂഷന്‍ സംശയിക്കുന്നത്. സഹപ്രവര്‍ത്തകയ്ക്ക് നീതി ഉറപ്പാക്കുകയെന്നത് രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ ആളുകളുടെയും ഉത്തരവാദിത്വമായിരിക്കണമെന്നും ഡബ്യുസിസി ഓര്‍മ്മിപ്പിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം

'ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല , ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസികൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു' എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേള്‍ക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടര്‍ തന്നെ സംശയിക്കുന്നതായിഅറിയുന്നു. ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്ന് വര്‍ഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പില്‍ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തില്‍ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സര്‍ക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല . അത് ഈ രാജ്യത്തെ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയില്‍ കരുതലുള്ള മുഴുവന്‍ പേരുടെയും ഉത്തരവാദിത്വമായിരിക്കണം എന്ന് ഞങ്ങള്‍ ഓര്‍മ്മപ്പെടുത്തട്ടെ!

Related Stories

No stories found.
logo
The Cue
www.thecue.in