ഒറ്റഷോട്ടില്‍ 85 മിനുട്ടുള്ള ചിത്രവുമായി ഡോണ്‍ പാലത്തറ, റിമാ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയും കേന്ദ്രകഥാപാത്രങ്ങള്‍

ഒറ്റഷോട്ടില്‍ 85 മിനുട്ടുള്ള ചിത്രവുമായി ഡോണ്‍ പാലത്തറ, റിമാ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയും കേന്ദ്രകഥാപാത്രങ്ങള്‍

നിരൂപക പ്രശംസ നേടിയ ശവം എന്ന ചിത്രമൊരുക്കിയ ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ല റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി.

85 മിനിട്ടുള്ള സിനിമ ഒറ്റ ഷോട്ടിലുള്ള ഒരു കാര്‍ യാത്രയായാണ് ചിത്രീകരിച്ചിരിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം. ഡോണ്‍ പാലത്തറ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമ ബീ കേവ് മൂവീസിന്റെ ബാനറില്‍ ഷിജോ.കെ. ജോര്‍ജ് ആണ് നിര്‍മിക്കുന്നത്.

ഡോണ്‍ പാലത്തറയുടെ അഞ്ചാമത്തെ സിനിമയാണ് 'സന്തോഷത്തിന്റെ ഒന്നാം രഹസ്യം'. മുന്‍ സിനിമ '1956, മധ്യതിരുവിതാംകൂര്‍' ഈ വര്‍ഷത്തെ മോസ്‌കൊ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ തോരഞ്ഞെടുക്കപ്പെടുകയും നിരൂപക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ജിതിന്‍ പുത്തഞ്ചേരിയുടെ ആദ്യത്തെ മുഴുനീള കഥാപാത്രമാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തിലേത്. ജിതിനെയും റിമയെയും കൂടാതെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നീരജ രാജേന്ദ്രനാണ്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ റിലേഷന്‍ഷിപ് ഡ്രാമ ഒരു കാര്‍ യാത്രയില്‍ ബന്ധുക്കള്‍ അറിയാതെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരിക്കുന്ന മരിയയും ( മാധ്യമ പ്രവര്‍ത്തക), ജിതിനും(ആക്ടിങ് ആസ്പിരന്റ്) ഇടയില്‍ ഉണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളെ സൂക്ഷ്മമായി തുറന്നു കാണിക്കുന്നതാണ്.

പൂര്‍ണ്ണമായും ഒരു കാറിനകം മാത്രം പ്രമേയമാകുന്ന ചിത്രത്തിന്റെ സംഭാഷണം സംവിധായകന്‍ ഡോണ്‍ പാലത്തറയും അഭിനേതാക്കളായ റിമ കല്ലിങ്കല്‍, ജിതിന്‍ പുത്തഞ്ചേരി എന്നിവരും ചേര്‍ന്നാണ് . ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സജി ബാബു. ലൊക്കേഷന്‍ സൗണ്ട് ആദര്‍ശ് ജോസഫ് പാലമറ്റം. സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ. സൗണ്ട് മിക്‌സിങ് ഡാന്‍ ജോസ്. ലിറിക്‌സ് സ്‌ക്രിപ്ട് ഡോക്ടറിങ്ങ് ഷെറിന്‍ കാതറിന്‍. സംഗീതം ബേസില്‍ സി ജെ. സംവിധാന/നിര്‍മാണ സഹായികള്‍: അര്‍ച്ചന പദ്മിനി, അംശുനാഥ് രാധാകൃഷ്ണന്‍. അസ്സോസിയേറ്റ് ക്യാമറ ജെന്‍സന്‍ ടി. എക്സ്, കളറിസ്‌റ് ലിജു പ്രഭാകര്‍, പബ്ലിസിറ്റി ഡിസൈന്‍സ് ദിലീപ് ദാസ്.

Related Stories

The Cue
www.thecue.in