ബറോസ് തുടങ്ങുന്നു, മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഛായാഗ്രാഹകനായി എത്തുമെന്ന് സന്തോഷ് ശിവന്‍

ബറോസ് തുടങ്ങുന്നു, മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഛായാഗ്രാഹകനായി എത്തുമെന്ന് സന്തോഷ് ശിവന്‍

മോഹന്‍ലാല്‍ 2021ല്‍ ആദ്യം അഭിനയിക്കുന്നത് സ്വന്തം സംവിധാനത്തിലുള്ള സിനിമയില്‍. ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരിക്കാനിരുന്ന ബറോസ് അടുത്ത വര്‍ഷം ആദ്യം തുടങ്ങും. ഗോവാ ഷെഡ്യൂളായിരിക്കും ആദ്യം. നേരത്തെ കെ.യു മോഹനനനായിരുന്നു ക്യാമറ ചെയ്യാനിരുന്നത്. ഇപ്പോള്‍ കെ.യു.മോഹനനന് പകരം സന്തോഷ് ശിവനാണ് ഛായാഗ്രാഹകനായി എത്തിയിരിക്കുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ത്രീഡിയിലാണ് സിനിമ. ആശിര്‍വാദാണ് ബറോസ് നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ വിസ്മയചിത്രം മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസാണ് തിരക്കഥ.

ദൃശ്യം സെക്കന്‍ഡ് ലൊക്കേഷനിലെത്തി മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയ ചിത്രങ്ങള്‍ സന്തോഷ് ശിവന്‍ ട്വീറ്റ് ചെയ്തു. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സംവിധാന സഹായിയായി ചിത്രത്തിലുണ്ട്.

ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലുള്ള നിഗൂഢതയാണ് ബറോസ്. പ്രിയദര്‍ശന്‍ ബോധപൂര്‍വമല്ലാതെ പ്രചോദനമായേക്കാമെന്നും മോഹന്‍ലാല്‍. സിനിമക്ക് ആവശ്യമില്ലാത്ത ഒരു ഷോട്ട് പോലും എടുത്ത് സമയം കളയാത്ത ആളാണ് പ്രിയദര്‍ശന്‍. ആ രീതി പിന്തുടരണമെന്നുണ്ട്. ചെയ്യുന്ന സിനിമയെക്കുറിച്ച് വ്യക്തത ഉണ്ടാവുകയെന്നതാണ് വലിയ കാര്യമെന്നും മോഹന്‍ലാല്‍.

ജിജോ എഴുതിവച്ച കഥ തന്നെ കാത്തിരുന്നതായിരിക്കണമെന്ന് മോഹന്‍ലാല്‍. സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചതേയില്ലെന്നും ഒരു പ്രതിഭാശാലികള്‍ തന്നെ സഹായിക്കാന്‍ ഒപ്പമുണ്ടെന്നും ലാല്‍.

വലിയ ശ്രമം വേണം, പ്രധാനപ്പെട്ടത് ഇതിന്റെ തിരക്കഥയാണ്. ബാലസാഹിത്യമാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്ന് പറയാറില്ലേ?. കുട്ടികളുടെ മനസ് ഒരേ സമയം ഏറെ ലളിതവും ഏറെ സങ്കീര്‍ണവുമാണ്. അതുകൊണ്ട് അവരെ രസിപ്പിക്കുന്ന രീതിയില്‍ കഥ മെനയണം. പരമാവധി ഒന്നേ മുക്കാല്‍ മണിക്കൂര്‍ മാത്രമേ ഈ സിനിമ പോകാവൂ. അതിലപ്പുറം ത്രീഡി സിനിമകള്‍ കണ്ടിരിക്കാന്‍ അസ്വസ്ഥതകളുണ്ടാവും. ഛായാഗ്രഹണം അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളതായിരിക്കും. മറ്റൊരു പ്രധാനപ്പെട്ട കാര്യം സംഗീതമാണ്.

മോഹന്‍ലാല്‍

ബറോസ് തുടങ്ങുന്നു, മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഛായാഗ്രാഹകനായി എത്തുമെന്ന് സന്തോഷ് ശിവന്‍
ജിജോ പൂര്‍ത്തിയാക്കിയ കഥ, യുഎസ് സാങ്കേതികവിദഗ്ധര്‍, താരങ്ങള്‍ വിദേശികള്‍, ബറോസിനെക്കുറിച്ച് മോഹന്‍ലാല്‍ 

വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. നായകകഥാപാത്രമായ ബറോസിന്റെ വേഷത്തില്‍ മോഹന്‍ലാല്‍ ആണ്

Related Stories

No stories found.
logo
The Cue
www.thecue.in