'മാസ്‌ക് മാറ്റാത്ത മാസ് എന്‍ട്രി', വിമര്‍ശനത്തിന് പിന്നാലെ മോഹന്‍ലാലിന്റെ പുതിയ വീഡിയോ

'മാസ്‌ക് മാറ്റാത്ത മാസ് എന്‍ട്രി', വിമര്‍ശനത്തിന് പിന്നാലെ മോഹന്‍ലാലിന്റെ പുതിയ വീഡിയോ

ദൃശ്യം ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ തന്റെ പുതിയ ഇന്നോവ വെല്‍ഫയറില്‍ വന്നിറങ്ങുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. മാസ്‌ക് ധരിച്ച് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുന്ന മോഹന്‍ലാല്‍ കൈ കൊണ്ട് മാസ്‌ക് മാറ്റി ലൊക്കേഷനിലെത്തുന്നതായിരുന്നു വീഡിയോ.

മോഹന്‍ലാല്‍ മാസ്‌ക് മാറ്റുന്ന രീതിയും മാസ്‌കില്ലാതെ നടന്നതും സാമൂഹ്യമാധ്യമത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ പ്രചാരകനായി നില്‍ക്കുന്ന മോഹന്‍ലാല്‍ മാസ്‌ക് മാറ്റിയ രീതി തെറ്റായ സന്ദേശം നല്‍കുമെന്നും വിമര്‍ശനമുണ്ടായി. ആരാധകര്‍ വ്യാപകമായി ഈ വീഡിയോ ഷെയര്‍ ചെയ്തതിന് പിന്നാലെ മാസ്‌ക് ധരിച്ച് പുറത്തിറങ്ങുന്ന വീഡിയോ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് മോഹന്‍ലാല്‍.

Video Courtesy: Bennet M Varghese Edit: VS Vinayakh

Posted by Mohanlal on Friday, October 16, 2020

ദൃശ്യത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രഫര്‍ ബെന്നറ്റ് എം വര്‍ഗീസ് ആണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കൊച്ചിയിലെ ആദ്യ ഘട്ട ചിത്രീകരണത്തിന് ശേഷം ദൃശ്യം സെക്കന്‍ഡ് തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദൃശ്യം സെക്കന്‍ഡ് നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. മീന, മുരളി ഗോപി, സിദ്ദിഖ്, ആശാ ശരത് എന്നിവരും ചിത്രത്തിലുണ്ട്. സതീഷ് കുറുപ്പാണ് ക്യാമറ.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദൃശ്യം സെക്കന്‍ഡ് പൂര്‍ത്തിയാക്കി നവംബര്‍ പകുതിയോടെ മോഹന്‍ലാല്‍ ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ജോയിന്‍ ചെയ്യും. പുലിമുരുകന് ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിന് വേണ്ടി തിരക്കഥ എഴുതുന്ന ചിത്രവുമാണ് ഇത്. ഹൈദരാബാദിലും കേരളത്തിലുമായാകും ചിത്രീകരണം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള മാസ് എന്റര്‍ടെയിനറാണ് ഈ ചിത്രം.

Related Stories

The Cue
www.thecue.in