ബറോസ് 2021 ആദ്യം, ക്യാമറ സന്തോഷ് ശിവന്‍, വിസ്മയ മോഹന്‍ലാലും ടീമില്‍

ബറോസ് 2021 ആദ്യം, ക്യാമറ സന്തോഷ് ശിവന്‍, വിസ്മയ മോഹന്‍ലാലും ടീമില്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം 2021 ആദ്യം ആരംഭിക്കും. ചിത്രത്തിന്റെ പ്രീപ്രൊക്ഷന്‍ ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്. ദൃശ്യം 2ന്റെയും അതിനുപിറകെ ബി. ഉണ്ണികൃഷ്ണന്റെയും ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ പൂര്‍ണമായും ബറോസിന്റെ ജോലികളിലേക്ക് കടക്കുമെന്ന് കാന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സന്തോഷ് ശിവനാകും ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ത്രീഡി ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്. ജിജോ നവോദയയാണ് തിരക്കഥ. വിസ്മയ മോഹന്‍ലാല്‍ ചിത്രത്തിന്റെ സംവിധാനസഹായികളില്‍ ഒരാളാണ്. ലിഡിയന്‍ നാദസ്വരമാണ് ബറോസിനുവേണ്ടി സംഗീതം ചെയ്യുന്നത്.

2020ല്‍ തുടങ്ങാനിരുന്ന ബറോസിന്റെ ചിത്രീകരണം കൊവിഡ് പ്രതിസന്ധി മൂലം മാറ്റിവെക്കുകയായിരുന്നു. പൂര്‍ണമായും ത്രിഡിയിലാണ് ബറോസ് നിര്‍മ്മിക്കുന്നത്. ഗ്രാഫിക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ്. അതുകൊണ്ട് മികച്ചൊരു ഛായാഗ്രാഹകന്‍ സിനിമയ്ക്ക് പിന്നിലുണ്ടാകണമെന്നാണ് മോഹന്‍ലാലിന്റെ ആഗ്രഹമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ.യു മോഹനനെ ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്.

ഒരു കുട്ടിക്കും ഭൂതത്തിനും ഇടയിലുള്ള നിഗൂഢതയാണ് ബറോസ് പറയുന്നത്. നാവികനായിരുന്ന, വാസ്‌കോ ഡ ഗാമ തന്റെ നിധിശേഖരങ്ങളെല്ലാം കാത്തുസൂക്ഷിക്കാന്‍ ഏല്‍പ്പിച്ചത് ബറോസിനെയാണ്. ഗാമയുടെ യഥാര്‍ത്ഥ പിന്‍ഗാമിക്ക് മാത്രമേ അത് നല്‍കാവൂ എന്ന ദൃഢനിശ്ചയത്തോടെ കഴിയുന്ന ബറോസിന്റെ അടുക്കലേക്ക് ഒരു പെണ്‍കുട്ടി എത്തുന്നു. പിന്നീടിരുവരും ചേര്‍ന്ന് നടത്തുന്ന സാഹസികമായ യാത്രകളിലൂടെയാണ് ബറോസിന്റെ കഥ പുരോഗമിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രത്തില്‍ ബറോസ് എന്ന ഭൂതമായി പ്രധാനവേഷത്തിലെത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് താരങ്ങളായ പാസ്വേഗ, റഫേല്‍ അമര്‍ഗോ തുടങ്ങിയവരും ചിത്രത്തിലുണ്ടാകുമെന്ന് നേരത്തെ തന്റെ ഫെയ്സ്ബുക്കിലൂടെ മോഹന്‍ലാല്‍ അറിയിച്ചിരുന്നു. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍ട്രാക്ട്, റാംബോ, സെക്സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

ബറോസ് 2021 ആദ്യം, ക്യാമറ സന്തോഷ് ശിവന്‍, വിസ്മയ മോഹന്‍ലാലും ടീമില്‍
ഇന്ദു വി.എസിന്റെ സിനിമയിലൂടെ വിജയ് സേതുപതി നായകനായി മലയാളത്തില്‍, നിത്യാ മേനോന്‍ നായിക
ബറോസ് 2021 ആദ്യം, ക്യാമറ സന്തോഷ് ശിവന്‍, വിസ്മയ മോഹന്‍ലാലും ടീമില്‍
'മോഹന്‍ലാല്‍ ഒളിച്ചോടുന്നു,അമ്മയുടെ നിയമാവലിയെക്കുറിച്ചോ ലിംഗസമത്വത്തെക്കുറിച്ചോ ധാരണയില്ല'; ഷമ്മി തിലകന്‍ അഭിമുഖം

Related Stories

The Cue
www.thecue.in