'തമിഴ്‌സിനിമയ്ക്ക് അപമാനം'; വിജയ് സേതുപതി മുത്തയ്യ മുരളീധരനാകുന്നതിനെതിരെ വിമര്‍ശനം, വംശഹത്യസംഘത്തിലെ അംഗമെന്ന് സോഷ്യല്‍ മീഡിയ

'തമിഴ്‌സിനിമയ്ക്ക് അപമാനം'; വിജയ് സേതുപതി മുത്തയ്യ മുരളീധരനാകുന്നതിനെതിരെ വിമര്‍ശനം, വംശഹത്യസംഘത്തിലെ അംഗമെന്ന് സോഷ്യല്‍ മീഡിയ

ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന '800'ല്‍ വിജയ് സേതുപതിയാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് വിജയ് സേതുപതി മുത്തയ്യ മുരളീധരന്റെ വേഷം ചെയ്യുന്നതിനെതിരെ വിമര്‍ശനം ശക്തമായത്. മുത്തയ്യ മുരളീധരന്‍ വംശഹത്യ സംഘത്തിലെ അംഗമാണെന്നും, വിജയ് സേതുപതി തമിഴ് സിനിമയ്ക്ക് അപമാനമാണെന്നുമുള്ള വാദങ്ങളുമായാണ് ഒരു വിഭാഗം രംഗത്തെത്തയിരിക്കുന്നത്.

ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്തെ തമിഴരെ അടിച്ചമര്‍ത്തുന്നവരാണെന്നും, ആ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ച ഒരു ക്രിക്കറ്റ് താരത്തെ വിജയ് സേതുപതി അവതരിപ്പിക്കുന്നത് അന്യായമാണെന്നും ട്വിറ്ററാറ്റികള്‍ വാദിക്കുന്നു.

ഷെയിം ഓണ്‍ വിജയ് സേതുപതി എന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ വിജയ് സേതുപതിയെ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനമുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുത്തയ്യ മുരളീധരന്റെ ബാല്യകാലം മുതലുള്ള പ്രധാന സംഭവങ്ങള്‍ കാണിക്കുന്ന മോഷന്‍ പോസ്റ്ററായിരുന്നു പുറത്ത് വന്നത്. ടെസ്റ്റ് വിക്കറ്റിലെ 800 വിക്കറ്റ് എന്ന അദ്ദേഹത്തിന്റെ നേട്ടമാണ് ചിത്രത്തിന് 800 എന്ന പേരിടാന്‍ കാരണം. എം എസ് ശ്രീപതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മൂവി ട്രെയ്ന്‍ മോഷന്‍ പിക്ചേഴ്സും ഡാര്‍ മോഷന്‍ പിക്ചേഴ്സും ചേര്‍ന്നാണ്. ചിത്രത്തിന് വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരീശിലിപ്പിക്കുന്നത് മുത്തയ്യ മുരളീധരന്‍ തന്നെയാണ്. ഒരു ഇതിഹാസ താരത്തെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്' വിജയ് സേതുപതി നേരത്തെ അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in