എന്തുകൊണ്ട് കനിയും, സുരാജും?, ജൂറിക്ക് പറയാനുള്ളത്

എന്തുകൊണ്ട് കനിയും, സുരാജും?, ജൂറിക്ക് പറയാനുള്ളത്

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വളരെ ഏറെ എണ്ണം ചിത്രങ്ങള്‍ പുരസ്‌കാരത്തിനായി സമര്‍പ്പിക്കപ്പെട്ട വര്‍ഷമായിരുന്നു ഇതെന്ന് ജൂറി വിലയിരുത്തി. ചിത്രങ്ങളില്‍ 50 ശതമാനത്തില്‍ ഏറെയും നവാഗത സംവിധായകരുടേതാണ് എന്നത് പ്രതീക്ഷ നല്‍കുന്ന വസ്തുതയാണെന്നും, അവയില്‍ പരീക്ഷണാത്മക ചിത്രങ്ങല്‍ നിരവധി ഉണ്ടായിരുന്നു എന്നത് മലയാള സിനിമയുടെ ഭാഷയും ശൈലിയും വളരെയേറെ മുന്നോട്ട് കൊണ്ട് പോകുന്നു എന്നത് സന്തോഷത്തോടെ നോക്കി കാണുന്നു എന്നും മധു അമ്പാട്ട് ചെയര്‍മാനായ ജൂറി അറിയിച്ചു.

വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വരുന്ന പെണ്‍കുട്ടിയുടെ സഹനവും, അതിജീവനവും, നാടകം-സിനിമ എന്നീ സങ്കേതങ്ങളുടെ സര്‍ഗാത്മകമായ സമ്മിശ്രണത്തിലൂടെ ആവിഷ്‌കരിക്കുന്ന സിനിമ എന്ന രീതിയിലാണ് 'വാസന്തി'ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നല്‍കിയതെന്ന് ജൂറി.

ആദിവാസി സമൂഹം ഇന്ന് നേരിടുന്ന സ്വത്വപ്രതിസന്ധികളെയും സാമൂഹിക പ്രശ്‌നങ്ങളെയും സമഗ്രമായി ആവിഷ്‌കരിക്കുന്ന ചിത്രമായിരുന്നു കെഞ്ചിര. വഞ്ചനയ്ക്കും ചൂഷണത്തിനും വിധേയരായി കിടപ്പാടം നഷ്ടപ്പെടുന്ന നിസ്സഹായരുടെ ദുരിത ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ പകര്‍ത്തുന്ന സാമൂഹിക പ്രസക്തിയുള്ള സിനിമയായിരുന്നു കെഞ്ചിര.

മനുഷ്യന്റെ ആദിമവും വന്യവുമായ പ്രാകൃത ചോദനകളെ അവതരിപ്പിക്കുന്ന വ്യത്യസ്തവും സങ്കീര്‍ണവുമായ പ്രമേയത്തെ മികച്ച കൈയടക്കത്തോടെയും ശില്‍പഭദ്രതയോടെയും ആവിഷ്‌കരിച്ച സംവിധാന മികവിനാണ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് (ജെല്ലിക്കെട്ട് ) മികച്ച സംവിധായകനുള്ള അവാര്‍ഡ് നല്‍കിയത്.x

മനുഷ്യന്റെ ആദിമവും വന്യവുമായ പ്രാകൃത ചോദനകളെ അവതരിപ്പിക്കുന്ന വ്യത്യസ്തവും സങ്കീര്‍ണവുമായ പ്രമേയത്തെ മികച്ച കൈയടക്കത്തോടെയും ശില്‍പഭദ്രതയോടെയും ആവിഷ്‌കരിച്ച സംവിധാന മികവിനാണ് ലിജോ ജോസ് പെല്ലിശ്ശേരിക്ക് (ജെല്ലിക്കെട്ട് ) മികച്ച സംവിധായകനുള്ള അവാര്‍ഡ് നല്‍കിയത്.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ തികച്ചും വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളുടെ ആത്മസംഘര്‍ഷങ്ങളെ ഹൃദയസ്പര്‍ശിയായി ആവിഷ്‌കരിച്ച അഭിനയ മികവിനാണ് നടനായി സുരാജ് വെഞ്ഞാറമ്മൂടിനെ തെരഞ്ഞെടുത്തത്.

ബിരിയാണിയിലൂടെ, മതവും പുരുഷാധിപത്യവും ചേര്‍ന്ന് ദുരിതത്തിലാഴ്ത്തിയ ഒരു പെണ്‍കുട്ടിയുടെ നിസ്സഹായതയും സഹനവും അതിജീവനശ്രമങ്ങളും അതിതീക്ഷ്ണമായി ആവിഷ്‌കരിച്ച അഭിനയ മികവിനാണ് കനി കുസൃതിക്ക് അവാര്‍ഡ്.

ആണധികാരത്തിന്റെ നിര്‍ദയമായ സമീപനങ്ങളും കപടനാട്യങ്ങളും അതിഭാവുകത്വത്തിന്റെ സ്പര്‍ശമില്ലാതെ സ്വാഭാവികമായി അഭിനയിപ്പിച്ചു ഫലിപ്പിച്ച പ്രകടന മികവിനാണ് മികച്ച സ്വഭാവനടനായി ഫഹദ് ഫാസിലിനെ തെരഞ്ഞെടുത്തത് (കുമ്പളങ്ങി നൈറ്റ്‌സ്).

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അസ്വാഭാവികമായ ജീവിത സാഹചര്യങ്ങളില്‍ പെട്ടുപോകുന്ന ഒരു പെണ്‍കുട്ടിയുടെ അതിജീവനശ്രമങ്ങളുടെ തീവ്രവും ഹൃദയസ്പര്‍ശിയുമായ ഭാവാവിഷ്‌കാരമാണ് വാസന്തി എന്ന ചിത്രത്തില്‍ സ്വാസിക വിജയ് നടത്തിയതെന്നും ജൂറി വിലയിരുത്തി.

Related Stories

No stories found.
logo
The Cue
www.thecue.in