'ആക്ഷനും കട്ടിനും ഇടയിൽ ഒന്നും മാറിയിട്ടില്ല', ഒരു ഘട്ടം കൂടി പൂർത്തിയാക്കി കങ്കണ നായികയാകുന്ന 'തലൈവി'

'ആക്ഷനും കട്ടിനും ഇടയിൽ ഒന്നും മാറിയിട്ടില്ല', ഒരു ഘട്ടം കൂടി പൂർത്തിയാക്കി കങ്കണ നായികയാകുന്ന 'തലൈവി'

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് പറയുന്ന 'തലൈവി'യുടെ ഒരു ഘട്ടം കൂടി പൂർത്തിയാക്കി. കങ്കണ തന്റെ ട്വിറ്റർ പേജിലൂടെയാണ് ചിത്രങ്ങൾ സഹിതം വാർത്ത പങ്കുവെച്ചത്. കൊവിഡ് നിയന്ത്രണങ്ങളോടെ പരിമിതികൾക്കുളളിൽ നിന്ന് ചിത്രീകരണങ്ങൾ പൂർത്തിയാക്കുകയാണ് സിനിമകൾ. കൊവിഡ് മൂലം സിനിമയ്ക്ക് പല മാറ്റങ്ങളും സംഭവിച്ചുണ്ട്. എന്നാൽ ആക്ഷനും കട്ടിനും ഇടയിൽ ഒന്നും തന്നെ മാറിയിട്ടില്ലെന്ന് കങ്കണ പറയുന്നു.

കൊവിഡ് വ്യാപനം മൂലം നീട്ടിവെച്ച ചിത്രീകരണം ഈയടുത്തിടെയാണ് പുനഃരാരംഭിച്ചത്. കുറിപ്പിനൊപ്പം കങ്കണ പങ്കുവെച്ചിരിക്കുന്ന ലൊക്കേഷൻ ചിത്രങ്ങൾക്ക് ആരാധകരുടെ ഇടയിൽ വലിയ പ്രതികരണമാണ്. ജയലളിതയുടെ പഴയ ചിത്രവും അതിനേട് സാമ്യമുളള കങ്കണയുടെ ക്യാരക്ടർ ഇമേജും ചേർത്താണ് ട്വീറ്റ്. ജയലളിതയുമായി നല്ല സാമ്യം പുലർത്തുന്നതാണ് കങ്കണയുടെ മേക്കോവർ ചിത്രങ്ങൾ.

കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ‘ബാഹുബലി’, ‘മണികർണിക’, ‘ഭജരംഗി ഭായിജാന്‍’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് വിജയേന്ദ്ര പ്രസാദ്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീരവ് ഷായാണ് ഛായാഗ്രഹണം. മദൻ കർകിയുടെ ഗാനങ്ങൾക്ക് ജി വി പ്രകാശ് സംഗീതം നിർവ്വഹിക്കും.

Related Stories

The Cue
www.thecue.in