ആസിഫലി നായകനായ സിബി മലയിൽ ചിത്രത്തിന് തുടക്കം, രഞ്ജിത് നിർമാണം

ആസിഫലി നായകനായ സിബി മലയിൽ ചിത്രത്തിന് തുടക്കം, രഞ്ജിത് നിർമാണം

ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം സിബി മലയിൽ - രഞ്ജിത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് ഇന്ന് കോഴിക്കോട് തുടക്കം. സിബി മലയിൽ സംവിധാനം ചെയ്യുന്ന സിനിമയിൽ ആസിഫലിയാണ് നായകൻ. റോഷന് മാത്യു പ്രധാന റോളിലെത്തും. ഹേമന്ത് കുമാർ ആണ് തിരക്കഥ.

'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തും പിഎം ശശിധരനും നേതൃത്വം നൽകുന്ന ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരും അഭിനേതാക്കളായി എത്തുന്നു. മോഹൻലാൽ ഇരട്ട വേഷത്തിലെത്തിയ 'മായാമയൂരം' ആണ് രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 'ഉസ്താദ്' ആണ് ഒടുവിൽ രഞ്ജിത്- സിബി മലയിൽ കൂട്ടുകെട്ട് ഒരുമിച്ച ചിത്രം.

1985ൽ പുറത്തിറങ്ങിയ 'മുത്താരംകുന്ന് പി.ഒ.' ആണ് സിബി മലയിൽ സംവിധാനം ചെയ്ത ആദ്യ ചിത്രം. 'അപൂർവരാഗം', 'വയലിൻ', 'ഉന്നം' എന്നീ സിബി മലയിൽ ചിത്രങ്ങളിൽ ആസിഫലിയായിരുന്നു നായകൻ.

'സമ്മർ ഇൻ ബത്‌ലഹേം' ഇരുപത്തിരണ്ട് വർഷം പൂർത്തിയാകുന്ന സെപ്റ്റംബർ നാലിനായിരുന്നു ഇരുവരുടേയും പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം. പ്രശാന്ത് രവീന്ദ്രനാണ് ക്യാമറ. സംഗീതം കൈലാസ് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ്‌, പ്രൊജക്റ്റ് ഡിസൈനർ ബാദുഷ.

Related Stories

No stories found.
logo
The Cue
www.thecue.in