ടൊവിനോയുടെ ആരോഗ്യനില തൃപ്തികരം, 48 മണിക്കൂര്‍ നിരീക്ഷണത്തിലെന്ന് ആശുപത്രി അധികൃതര്‍

ടൊവിനോയുടെ ആരോഗ്യനില തൃപ്തികരം, 48 മണിക്കൂര്‍ നിരീക്ഷണത്തിലെന്ന് ആശുപത്രി അധികൃതര്‍

സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിലുള്ള നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. 48 മണിക്കൂര്‍ കൂടി നിരീക്ഷണം തുടരും. ഇതിന് ശേഷം സി.ടി ആന്‍ജിയോഗ്രാം ചെയ്യുമെന്നും ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ബുധനാഴ്ച 11.15 നാണ് കടുത്ത വയറുവേദനയുമായി ടൊവിനോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ സി.ടി. ആന്‍ജിയോഗ്രാം ചെയ്തു. ഇതിലൂടെ വയറിനുള്ളില്‍ രക്തം കട്ടപിടിച്ചതായി വ്യക്തമായി. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബ്ലഡ് ക്ലോട്ടുകള്‍ നീക്കം ചെയ്തതായും, മരുന്നുകള്‍ നല്‍കിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കള' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോ തോമസിന് പരുക്കേറ്റത്. സംഘട്ടന രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്യാന്‍ ടൊവിനോ തയ്യാറാകുകയായിരുന്നു. തിങ്കളാഴ്ചയാണ് വയറ്റില്‍ ആഘാതമേറ്റതെങ്കിലും, അപ്പോള്‍ വേദന തോന്നാതിരുന്നതിനാല്‍ അഭിനയം തുടരുകയായിരുന്നു. ചൊവ്വാഴ്ചയും നടന്‍ ചിത്രീകരണത്തിനെത്തിയിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷം കടുത്ത വയറു വേദന തുടങ്ങി. ബുധനാഴ്ച രാവിലെയും വേദന തുടര്‍ന്നതോടെയാണ് ആശുപത്രിയിലെത്തിയത്. വയറിനുള്ളിലെ ചെറിയ രക്തക്കുഴല്‍ മുറിഞ്ഞതിനെ തുടര്‍ന്ന് രക്തപ്രവാഹം ഉണ്ടായതായിരുന്നു വേദനയ്ക്ക് കാരണമായത്.

ടൊവിനോയുടെ ആരോഗ്യനില തൃപ്തികരം, 48 മണിക്കൂര്‍ നിരീക്ഷണത്തിലെന്ന് ആശുപത്രി അധികൃതര്‍
സംഘട്ടനത്തിനിടെ പരുക്ക്, 'കള' ഷൂട്ടിംഗിനിടെ ടൊവിനോ തോമസ് ആശുപത്രിയില്‍

Related Stories

No stories found.
logo
The Cue
www.thecue.in