അപകടം 2 ദിവസം മുമ്പ്, ടൊവിനോ 36 മണിക്കൂർ നിരീക്ഷണത്തിലെന്ന് ഡോക്ടർ

അപകടം 2 ദിവസം മുമ്പ്, ടൊവിനോ 36 മണിക്കൂർ നിരീക്ഷണത്തിലെന്ന് ഡോക്ടർ

രണ്ട് ദിവസം മുമ്പാണ് ടൊവിനോ തോമസിന് പരിക്കേറ്റതെന്ന് സംവിധായകൻ രോഹിത് വി എസ്. ഇന്ന് ലൊക്കേഷനിൽ ടീമിനൊപ്പം ടൊവിനോ തോമസ് ഉണ്ടായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും കളയുടെ സംവിധായകൻ രോഹിത് വി എസ് 'ദ ക്യു'വിനോട് പറഞ്ഞു. ഓഗസ്റ്റിൽ ഷൂട്ടിങ് ആരംഭിച്ച 'കള' എന്ന ചിത്രത്തിന്റെ സംഘട്ടനരംഗങ്ങൾ ചിത്രീകരിക്കുന്നതിന് ഇടയിൽ ആയിരുന്നു ടൊവിനോയ്ക്ക് അപകടമുണ്ടാകുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ടൊവിനോയെ ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.

അപകടം 2 ദിവസം മുമ്പ്, ടൊവിനോ 36 മണിക്കൂർ നിരീക്ഷണത്തിലെന്ന് ഡോക്ടർ
സംഘട്ടനത്തിനിടെ പരുക്ക്, 'കള' ഷൂട്ടിംഗിനിടെ ടൊവിനോ തോമസ് ആശുപത്രിയില്‍

36 മണിക്കൂർ നീണ്ട നിരീക്ഷണം ആവശ്യമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. കരളിന് സമീപത്തായി രക്തസ്രാവമുളളതായി ടൊവിനോയെ ചികിത്സിക്കുന്ന ഡോക്ടർ അറിയിച്ചു. എങ്കിലും ഇപ്പോഴത്തെ അവസ്ഥ ഗുരുതരമല്ല. ആരോഗ്യ നില മോശമായാൽ മാത്രമേ ശസ്ത്രക്രിയയിലേയ്ക്ക് കടക്കൂ എന്നും ഡോക്ടർ. റിപ്പോർട്ടർ ചാനലിലാണ് പ്രതികരണം.

എറണാകുളത്തും പിറവത്തുമായാണ് 'കള'യുടെ ചിത്രീകരണം. പിറവത്തെ സെറ്റിൽ ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കുന്നതിനിടെ വയറിന് ചവിട്ടേറ്റാണ് അപകടം. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ സിനിമകൾ സംവിധാനം ചെയ്ത രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ആണ് കള.

Related Stories

No stories found.
logo
The Cue
www.thecue.in