'ട്വന്റി 20' മോഡൽ സിനിമ, ഇടവേള ബാബുവിന് പറയാൻ ഉള്ളത്

'ട്വന്റി 20' മോഡൽ സിനിമ, ഇടവേള ബാബുവിന് പറയാൻ ഉള്ളത്

'ട്വന്റി 20'ക്ക് ശേഷം മുന്‍നിരതാരങ്ങള്‍ വീണ്ടുമൊന്നിക്കുന്ന സിനിമ വരുന്നു എന്ന വാര്‍ത്തയിൽ വിശദീകരണവുമായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. അമ്മ സംഘടന നിർമ്മിക്കുന്ന ചിത്രം ടികെ രാജീവ് കുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ അത്തരം തീരുമാനങ്ങളൊന്നും സംഘടനയ്ക്കുളളിൽ നടന്നില്ലെന്നും വാർത്ത ആരോ തിരക്കുപിടിച്ച് എഴുതിവിട്ടതാണെന്നും ഇടവേള ബാബു 'ദ ക്യു'വിനോട് പറ‍ഞ്ഞു.

'ട്വന്റി 20' മോഡൽ സിനിമ, ഇടവേള ബാബുവിന് പറയാൻ ഉള്ളത്
വീണ്ടുമൊരു 'ട്വന്റി 20' അണിയറയില്‍? വാര്‍ത്ത തെറ്റെന്ന് ടികെ രാജീവ് കുമാര്‍

'എല്ലാ വർഷവും ഉള്ളതുപോലെ 2020ലും അമ്മ ഒരു സ്റ്റേജ് ഷോ ചെയ്യാൻ തീരുമാനിച്ചിരുന്നു, പക്ഷെ ഈ കൊവിഡ് സാഹചര്യത്തിൽ അത് സാധ്യമല്ല. സംഘടയ്ക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാകുന്നത് ഇത്തരം പരിപാടികളിലൂടെ ആയിരുന്നു. ഇപ്പോൾ അത്യാവശ്യമായി കുറച്ച് ഫണ്ട് വേണം. അതിനുവേണ്ടി മുന്നോട്ട് വെച്ച പല മാർ​ഗങ്ങളിൽ ഒന്ന് മാത്രമാണ് സിനിമ എന്നത്. അടുത്ത മീറ്റിങിന് ശേഷമാണ് സിനിമ നടക്കുമോ ഇല്ലയോ, ആര് സംവിധാനം ചെയ്യും തുടങ്ങിയ വിവരങ്ങളെല്ലാം പറയാനാകൂ. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് എനിക്കോ അമ്മയുടെ പ്രസിഡന്റിനോ അറിവില്ല'. ഇടവേള ബാബു പറഞ്ഞു.

ചിത്രത്തിലെ അഭിനേതാക്കൾ ആരും യാതൊരു പ്രതിഫലവും വാങ്ങാതെ ആയിരിക്കും സിനിമ ചെയ്യുന്നതെന്നും പ്രചരണത്തിൽ ഉണ്ട്. വാര്‍ത്ത വെറും റൂമർ മാത്രമാണെന്നും സിനിമ ചെയ്യുന്നതിനെ കുറിച്ചുളള ചെറിയ ചര്‍ച്ച സംഘടനയ്ക്കുളളില്‍ നടന്നിട്ടുണ്ട് എന്നല്ലാതെ മറ്റൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും സംവിധായകൻ രാജീവ് കുമാറും പ്രതികരിച്ചിരുന്നു.

Related Stories

The Cue
www.thecue.in