ആറ് കൊല്ലത്തിന് ശേഷം ജോര്‍ജുകുട്ടിയും ഫാമിലിയും; ദൃശ്യം സെക്കന്‍ഡ് തൊടുപുഴയിലേക്ക്

ആറ് കൊല്ലത്തിന് ശേഷം ജോര്‍ജുകുട്ടിയും ഫാമിലിയും; ദൃശ്യം സെക്കന്‍ഡ് തൊടുപുഴയിലേക്ക്

'ദൃശ്യം 2' സെറ്റിൽ നിന്നും ലേറ്റസ്റ്റ് ചിത്രവുമായി സംവിധായകൻ ജീത്തു ജോസഫ്. മോഹൻലാൽ, മീന, അൻസിബ, എസ്തർ എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് സംവിധായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. സെപ്റ്റംബർ 21നായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ആദ്യഘട്ടം കൊച്ചിയിലും പിന്നീട് തൊടുപുഴയിലുമായാണ് ചിത്രീകരണം. രണ്ടാം ഘട്ട ചിത്രീകരണത്തിനായി ടീം തൊടുപുഴയിലേയ്ക്ക് തിരിക്കും.

With Georgekutty and family after 6 years....😍😍😍

Posted by Jeethu Joseph on Sunday, October 4, 2020

ദൃശ്യം ആദ്യ ഭാ​ഗത്തിൽ ഉണ്ടായിരുന്ന തൊടുപുഴയിലെ അതേ വീട്ടിൽ തന്നെയാണ് രണ്ടാം ഭാ​ഗവും ചിത്രീകരിക്കുക. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

ആറ് കൊല്ലത്തിന് ശേഷം ജോര്‍ജുകുട്ടിയും ഫാമിലിയും; ദൃശ്യം സെക്കന്‍ഡ് തൊടുപുഴയിലേക്ക്
ജോർജ്കുട്ടി കുടുങ്ങുമോ? അറിയാൻ ആദ്യ ഷോ ക്ലൈമാക്സ് വരെ കാത്തിരിക്കാം

ലോക്ക്ഡൗണിന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യചിത്രമാണ് 'ദൃശ്യം 2'. കൊച്ചിയില്‍ ഇന്‍ഡോര്‍ സീനുകള്‍ ചിത്രീകരിക്കും. സെപ്റ്റംബര്‍ പതിനാലിന് തുടങ്ങാനിരുന്ന ഷൂട്ടിങ് സെറ്റ് സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാകേണ്ടതിനാല്‍ നീട്ടുകയായിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഷൂട്ടിംഗെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രൂ അംഗങ്ങള്‍ കൊവിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദൃശ്യം ആദ്യഭാഗത്തിലെ പ്രധാന അഭിനേതാക്കള്‍ ദൃശ്യം സെക്കന്‍ഡിലും ഉണ്ടാകും. കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ച റാമിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രവുമാണ് ദൃശ്യം സെക്കന്‍ഡ്.

Related Stories

The Cue
www.thecue.in