കടുവാക്കുന്നേൽ കുറുവച്ചൻ പൃഥിരാജ് തന്നെ, 'കടുവ' ഡിസംബറിൽ

കടുവാക്കുന്നേൽ കുറുവച്ചൻ പൃഥിരാജ് തന്നെ, 'കടുവ' ഡിസംബറിൽ

വിവാദങ്ങൾക്കൊടുവിൽ പൃഥ്വിരാജ് ചിത്രം 'കടുവ' ലൊക്കേഷനിലേയ്ക്ക്. 2019 ഒക്ടോബറിൽ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിൽ തുടങ്ങും. ജൂലൈയില്‍ തീരുമാനിച്ചിരുന്ന ചിത്രീകരണം കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രം​ഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. 'മാസ്റ്റേഴ്‌സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' എന്നീ സിനിമകളുടെ രചയിതാവും ആദം എന്ന സിനിമയുടെ സംവിധായകനുമാണ് ജിനു.

സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി പ്രഖ്യാപിച്ച സിനിമ 'കടുവ'യുടെ നായക കഥാപാത്രത്തിന്റെ പേരും പ്രമേയവും പകര്‍ത്തിയതാണെന്ന വിവാദം സമീപദിവസങ്ങളിലുണ്ടായിരുന്നു. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ സിനിമയുടെ തിരക്കഥയും കോപ്പിറൈറ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്ന് കാണിച്ച് തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചതോടെ കടുവാ സിനിമകള്‍ തമ്മിലുള്ള വിവാദമായി ഇത് മാറി.

കടുവാക്കുന്നേൽ കുറുവച്ചൻ പൃഥിരാജ് തന്നെ, 'കടുവ' ഡിസംബറിൽ
കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വിരാജ്, ഷൂട്ട് പ്രഖ്യാപിച്ച് 'കടുവ' ,കണ്ണില്‍ ക്രൗര്യവുവുമായി അവന്‍ വരുന്നുവെന്ന് ഷാജി കൈലാസ്

മുളകുപ്പാടം ഫിലിംസ് പ്രഖ്യാപിച്ച സുരേഷ് ഗോപി ചിത്രത്തെ പേരും പ്രമേയവും ഉപയോഗിക്കുന്നതില്‍ നിന്ന് കോടതി വിലക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൃഥ്വിരാജും ഷാജി കൈലാസും കടുവ ചിത്രീകരണത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചത്. 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന സിനിമക്ക് ശേഷം പൃഥ്വിരാജിന്റെ ബാനറായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in