സുരേഷ് ഗോപി ചിത്രവും തുടങ്ങുന്നു, 'കാവല്‍' പാലക്കാടും വണ്ടിപ്പെരിയാറിലും

സുരേഷ് ഗോപി ചിത്രവും തുടങ്ങുന്നു, 'കാവല്‍' പാലക്കാടും വണ്ടിപ്പെരിയാറിലും

സുരേഷ് ​ഗോപി നായകനാകുന്ന 'കാവൽ' ര​ണ്ടാം​ ​ഘ​ട്ട​ ​ചി​ത്രീ​ക​ര​ണം​ ​ഒ​ക്ടോ​ബ​ർ​ 7​ന് തു​ട​ങ്ങും. മമ്മൂട്ടി ചിത്രം 'കസ​ബ'യ്ക്ക് ശേഷം ​നി​ഥി​ൻ​ ​രഞ്ജി​ ​പ​ണി​ക്ക​ർ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​'കാ​വ​ൽ' കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഷൂട്ടിങ് നിർത്തിവെയ്ക്കുകയായിരുന്നു. പാലക്കാടും വണ്ടിപ്പെരിയാറിലുമായാണ് ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണങ്ങൾ നടക്കുക. രണ്ടാഴ്ചത്തെ ഷൂട്ടിങ് കൂടി കഴിഞ്ഞാൽ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേയ്ക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ.

സുരേഷ് ഗോപി ചിത്രവും തുടങ്ങുന്നു, 'കാവല്‍' പാലക്കാടും വണ്ടിപ്പെരിയാറിലും
അത് കാവല്‍ ലുക്ക് അല്ല,സുരേഷ് ഗോപി പറയുന്നു

'കാ​വ​ലി'​ൽ സുരേഷ് ​ഗോപിയോടൊപ്പം​ ​രഞ്ജി​​ ​പ​ണി​ക്ക​ർ,​ ​സു​രേ​ഷ് ​കൃ​ഷ്ണ, സാ​യാ​ ​ഡേ​വി​ഡ്,​​ ​സാ​ദി​ഖ്,​ ​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ൻ ​തു​ട​ങ്ങി​യ​വ​രും മ​റ്റ് ​പ്ര​ധാ​ന​ ​കഥാപാത്രങ്ങളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു. ​​നി​ഖി​ൽ​ ​എ​സ് പ്ര​വീ​ണാ​ണ് ഛാ​യാ​ഗ്ര​ഹ​ണം​.​ ​സ​ഞ്ജ​യ് ​പ​ടി​യൂ​ർ - പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ,​ ​പ്ര​ദീ​പ്‌​ ​രം​ഗ​ൻ - മേ​യ്ക്ക​പ്പ്​,​ മോ​ഹ​ൻ​ ​സു​ര​ഭി - ​സ്റ്റി​ൽ​സ്​. ഗു​ഡ്‌​വി​ൽ​ ​എ​ന്റ​ർ​ടെയ്ൻമെന്റ്സിന്റെ​ ബാ​ന​റി​ൽ​ ​ജോ​ബി​ ​ജോ​ർ​ജാണ് ചിത്രം ​നി​ർ​മ്മി​ക്കു​ന്നത്.

ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി മാസ് റോളിലെത്തുന്നു എന്ന പ്രത്യേകതയും 'കാവലി'നുണ്ട്. തമ്പാന്‍ എന്നാണ് സുരേഷ് ​ഗോപിയുടെ നായക കഥാപാത്രത്തിന്റെ പേര്. കണ്ണിലെ മുറിവും കയ്യിലെ തോക്കും പഞ്ച് ഡയലോ​ഗുമായി ടീസറിൽ ശ്രദ്ധിക്കപ്പെട്ട തമ്പാൻ പഴയ സുരേഷ് ​ഗോപി കഥാപാത്രത്തങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

Related Stories

The Cue
www.thecue.in