'അവൾ അപ്പടി താൻ',സിൽക് സ്മിതയുടെ ബയോപികുമായി കെഎസ് മണികണ്ഠൻ, നവംബർ ആദ്യവാരം ചിത്രീകരണത്തിന് തുടക്കം

'അവൾ അപ്പടി താൻ',സിൽക് സ്മിതയുടെ ബയോപികുമായി കെഎസ് മണികണ്ഠൻ, നവംബർ ആദ്യവാരം ചിത്രീകരണത്തിന് തുടക്കം

സിൽക് സ്മിതയുടെ ജീവിതകഥ സിനിമയാകുന്നു. 'അവൾ അപ്പടി താൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെഎസ് മണികണ്ഠനാണ്. നവംബർ തുടക്കത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ഈ മാസം അവസാനത്തോടെ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട് ചെയ്തു.

സിൽക് സ്മിതയായി അഭിനയിക്കാൻ അനുയോജ്യയായ താരത്തെ കണ്ടെത്താനുളള ശ്രമത്തിലാണ് താനെന്ന് സംവിധായകൻ പറയുന്നു. സന്താനം നായകനായ 'കണ്ണാ ലഡ്ഡു തിന്ന ആസയാ' ആണ് മണികണ്ഠന്റെ ആദ്യ ചിത്രം. ഗായത്രി ഫിലിംസിലെ ചിത്ര ലക്ഷ്മണൻ, മുരളി സിനി ആർട്സിലെ എച്ച് മുരളി എന്നിവർ ചേർന്നാണ് 'അവൾ അപ്പടി താൻ' എന്ന ചിത്രം നിർമ്മിക്കുന്നത്. സിൽക്കിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവുകളും ‌ജീവിതയാത്രയും ചിത്രത്തിൽ ഉൾക്കൊള്ളിക്കും.

'അവൾ അപ്പടി താൻ',സിൽക് സ്മിതയുടെ ബയോപികുമായി കെഎസ് മണികണ്ഠൻ, നവംബർ ആദ്യവാരം ചിത്രീകരണത്തിന് തുടക്കം
'സില്‍ക്ക് സ്മിതയെന്ന് ആളുകള്‍ പറയുമ്പോള്‍ വരുന്ന ഇമേജല്ലായിരുന്നു അവര്‍ക്ക്, ഏറ്റവും മാന്യമായി പെരുമാറിയവരിലൊരാള്‍' ; ഡെന്നിസ് ജോസഫ്

ഹിന്ദി, മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നിങ്ങനെ പല ഭാഷകളിലായി 450ൽപരം സിനിമകളിൽ സിൽക് സ്മിത വേഷമിട്ടു. സിൽക് സ്മിതയുടെ കഥ പറയുന്ന ബോളിവുഡ് ചിത്രം 'ഡേർട്ടി പിക്ച്ചറി'ൽ വിദ്യാ ബാലനായിരുന്നു നായിക. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സിനിമ മികച്ച ചിത്രമായും മിലൻ ലുതീര മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുളള ദേശീയ പുരസ്കാരവും വിദ്യാ ബാലന് ലഭിച്ചിരുന്നു. 1996 സെപ്റ്റംബർ 23 നായിരുന്നു സിൽക് സ്മിതയുടെ മരണം. ചെന്നൈയിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു താരത്തെ കണ്ടെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in