അടുത്ത ചിത്രത്തിലും ഫഹദ് തന്നെ നായകൻ, 2021ൽ 'ജോജി'യുമായി വരാമെന്ന് ദിലീഷ് പോത്തൻ

അടുത്ത ചിത്രത്തിലും ഫഹദ് തന്നെ നായകൻ, 2021ൽ 'ജോജി'യുമായി വരാമെന്ന് ദിലീഷ് പോത്തൻ

'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീഷ് പോത്തന്‍ ഫഹദ് ഫാസില്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് 'ജോജി'. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്‌ബെത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണ് 'ജോജി'യുടെ തിരക്കഥ.

ശ്യാം പുഷ്‌ക്കരനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. ജസ്റ്റിന്‍ വര്‍ഗീസ് ചിത്രത്തിന് സംഗീതമൊരുക്കുന്നു. ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍, ഷൈജു ഖാലിദ് കോമ്പോയില്‍ വീണ്ടുമെത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'ജോജി'ക്കുണ്ട്.

ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ്ങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറുകളില്‍ ദിലീഷ് പോത്തനും ശ്യാംപുഷ്‌കരനും ഫഹദ് ഫാസിലും, ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സായിരുന്നു ഇവര്‍ ഒരുമിച്ച് നിര്‍മിച്ച ആദ്യ ചിത്രം.

അടുത്ത ചിത്രത്തിലും ഫഹദ് തന്നെ നായകൻ, 2021ൽ 'ജോജി'യുമായി വരാമെന്ന് ദിലീഷ് പോത്തൻ
'മഹേഷിന്റെ പ്രതികാരം' ഷോർട്ഫിലിമിനായി ആലോചിച്ച കഥ; ദിലീഷ് പോത്തൻ

Happy to announce, “JOJI” Excited to team up again with Dileesh Pothan & Syam Pushkaran. Produced by Bhavana Studios in...

Posted by Fahadh Faasil on Friday, October 2, 2020

കിരണ്‍ ദാസ് ആണ് എഡിറ്റിംഗ്, ഗോകുല്‍ ദാസാണ് പ്രൊഡക്ഷന്‍ ഡിസൈന്‍, മസ്ഹര്‍ ഹംസ കോസ്റ്റിയൂംസ്, റോണക്സ് സേവ്യര്‍ മേക്കപ്പ്, ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, ചിത്രം 2021ല്‍ പ്രേക്ഷകരിലേയ്ക്ക് എത്തും. മുന്‍ ചിത്രങ്ങള്‍ക്ക് നല്‍കിയ പ്രോത്സാഹനം നന്ദിയൊടെ ഓര്‍ക്കുന്നു എന്നും ദിലീഷ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Related Stories

The Cue
www.thecue.in