രാജ്യത്തിന്റെ സംസ്‌കാരങ്ങളും മൂല്യങ്ങളും കഥകളാക്കാന്‍ ബോളിവുഡ്; മോദിക്ക് നന്ദി പറഞ്ഞ് തുടക്കം

രാജ്യത്തിന്റെ സംസ്‌കാരങ്ങളും മൂല്യങ്ങളും കഥകളാക്കാന്‍ ബോളിവുഡ്; മോദിക്ക് നന്ദി പറഞ്ഞ് തുടക്കം

രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യയുടെ പ്രതാപം, മൂല്യങ്ങള്‍, സംസ്‌കാരങ്ങള്‍ തുടങ്ങിയവ ആസ്പദമാക്കി കഥകളൊരുക്കാന്‍ ബോളിവുഡ്. കരണ്‍ ജോഹര്‍, ഏക്ത കപൂര്‍, ആനന്ദ് എല്‍ റായ്, തുടങ്ങിയവര്‍ ഒന്നിക്കുന്ന സംരംഭം ബോളിവുഡിലെ 'ചെയ്ഞ്ച് വിത്തിന്‍' ക്യാമ്പയിന്റെ ഭാഗമായിട്ടാണ് ഒരുക്കുന്നത്.

നമ്മളെ നമ്മളാക്കിയ കഥകള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും പറയാനുണ്ടാകുമെന്നും ഇന്ത്യ എന്ന ആശയത്തിന്റെ ആത്മാവിനെക്കുറിച്ചുള്ള കഥകളായിരിക്കും പങ്കുവെയ്ക്കുക എന്നും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലുകളിലൂടെ പങ്കുവെച്ച സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

കൂടുതല്‍ പേര്‍ തങ്ങളുടെ സംരഭത്തിന് ഒപ്പം ചേരുമെന്നും കുറിപ്പില്‍ പറയുന്നു, കഴിഞ്ഞ വര്‍ഷം ഗാന്ധിജിയുടെ 150ാം ജന്മദിനം പ്രമാണിച്ച് പ്രത്യേകം വീഡിയോ സിനിമാ മേഖലയില്‍ നിന്ന് ഒരുക്കിയിരുന്നു. ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയായിരുന്നു ചിത്രമൊരുക്കിയത്. ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ ആലിയ ഭട്ട് തുടങ്ങിയ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ സഹകരിച്ച് വീഡിയോയുടെ ദൈര്‍ഘ്യം രണ്ട് മിനിറ്റായിരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ 75ാം വര്‍ഷം ആഘോഷമാക്കാനുളള ശ്രമങ്ങളുടെ ഭാഗമാണ് ക്യാമ്പയിന്‍ എന്ന് പറയുന്ന കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുമായിരിക്കും പ്രവര്‍ത്തനങ്ങളെന്നും ബോളിവുഡ് പറയുന്നു. മോദിക്ക് വ്യക്തിപരമായി നന്ദിയും രേഖപ്പെടുത്തിക്കൊണ്ടാണ് ചിലര്‍ പ്രസ്താവന പോസ്റ്റ് ചെയ്തിരിക്കുന്നത്

Related Stories

The Cue
www.thecue.in