'ചൂട്, മുഖം തുടയ്ക്കാന്‍ പോലുമാകില്ല, എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സല്യൂട്ട്', പിപിഇ കിറ്റ് ധരിച്ചുള്ള യാത്രയുടെ അനുഭവം പറഞ്ഞ് മീന

'ചൂട്, മുഖം തുടയ്ക്കാന്‍ പോലുമാകില്ല, എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സല്യൂട്ട്', പിപിഇ കിറ്റ് ധരിച്ചുള്ള യാത്രയുടെ അനുഭവം പറഞ്ഞ് മീന

ദൃശ്യം രണ്ടാം ഭാഗത്തിന്റെ കൊച്ചിയിലെ ലൊക്കേഷനിലേക്ക് ചെന്നൈയില്‍ നിന്നും യാത്ര തിരിച്ച അനുഭവം പറഞ്ഞ് നടി മീന. പിപിഇ കിറ്റ് ധരിച്ചുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്. ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന വസ്ത്രമെന്നാണ് മീന ഇതിനെ വിശേഷിപ്പിച്ചത്. ദിവസം മുഴുവന്‍ പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യേണ്ടി വരുന്ന ആരോഗ്യപ്രവര്‍ത്തകരെ സല്യൂട്ട് ചെയ്യുന്നതായും നടി കുറിച്ചു.

'ഏഴ് മാസത്തിന് ശേഷമുള്ള യാത്ര. യുദ്ധത്തിന് പോകുന്ന അവസ്ഥയാണ് എന്റേത്. തിരക്കില്ലാത്ത, നിശബ്ദമായ വിമാനത്താവളം കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. എന്നെ പോലെ ഈ വേഷത്തിലുള്ള അധികം ആളുകളെ കാണാത്തതും എന്നെ അതിശയിപ്പിക്കുന്നുണ്ട്. ഏറ്റവും അസ്വസ്ഥതയുണ്ടാക്കുന്ന വസ്ത്രമാണിതെന്ന് പറയാതിരിക്കാനാകില്ല. ചൂടും ഭാരവും, കാലാവസ്ഥ തണുത്തതായാലും എസിയില്‍ ഇരുന്നാലും വിയര്‍ത്തു കുളിക്കും. മുഖംപോലും ഒന്നു തുടക്കാന്‍ പറ്റാത്ത അവസ്ഥ. പ്രത്യേകിച്ച് ഗ്ലൗസ് അണിഞ്ഞതു മൂലം.

ദിവസം മുഴുവന്‍ പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും എന്റെ സല്യൂട്ട്. ഈ വസ്ത്രത്തിന്റെ ബുദ്ധിമുട്ടില്‍ നില്‍ക്കുമ്പോഴും അവര്‍ നമ്മുടെ വേദനകള്‍ മനസിലാക്കുന്നു, എല്ലാവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. എനിക്ക് അവരോടുള്ള ബഹുമാനം ഏറെ വര്‍ധിച്ചു. നിങ്ങളുടെ നിസ്വാര്‍ത്ഥ സേവനത്തിനും മനുഷ്യത്വത്തിനും നന്ദി', മീന കുറിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദൃശ്യം 2ന്റെ ചിത്രീകരണം കൊച്ചിയില്‍ നടക്കുന്നത്. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം. കൊച്ചിയില്‍ പൂര്‍ണമായും ഇന്‍ഡോര്‍ സീനുകളാണ് ചിത്രീകരിക്കുന്നത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ദൃശ്യം ആദ്യഭാഗത്തിലെ പ്രധാന അഭിനേതാക്കള്‍ രണ്ടാം ഭാഗത്തിലുമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in