എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം

എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകനും നടനുമായ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആഗസ്റ്റ് ആദ്യ വാരമായിരുന്നു അദ്ദേഹത്തെ ചെന്നൈയിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറായി അദ്ദേഹത്തിന്റെ നില വഷളായി തുടരുകയാണെന്ന് വ്യാഴാഴ്ച രാത്രി പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. മെഡിക്കല്‍ ടീം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണെന്നും പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

നടന്‍ കമല്‍ ഹാസന്‍ ആശുപത്രിയിലെത്തി എസ്പിബിയെ സന്ദര്‍ശിച്ചു. അദ്ദേഹം നന്നായിരിക്കുന്നുവെന്ന് പറയാനാകില്ലെന്നും, അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കുകയാണെന്നും ആശുപത്രിയില്‍ നിന്നിറങ്ങിയ കമല്‍ഹാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൊവിഡ് ലക്ഷണങ്ങളോടെ ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അദ്ദേഹംതന്നെയായിരുന്നു വീഡിയോയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്‍ സഹായം നല്‍കുകയും ചെയ്തിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സെപ്റ്റംബര്‍ എട്ടിന് അദ്ദേഹം കോവിഡ് രോഗമുക്തി നേടി. എന്നാല്‍, ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാല്‍ വെന്റിലേറ്റര്‍ നീക്കിയിട്ടില്ലെന്ന് മകന്‍ എസ്.പി ചരണ്‍ വ്യക്തമാക്കിയിരുന്നു. എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നായിരുന്നു സെപ്റ്റംബര്‍ 19 ന് സമൂഹമാധ്യമങ്ങളിലൂടെ എസ്പി ചരണ്‍ വ്യക്തമാക്കിയത്. ഇതിനിടെയാണ് അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in