'വെണ്ടയും, വഴുതനയും, തക്കാളിയും...', വീട്ടില്‍ ജൈവപച്ചക്കറി കൃഷിയുമായി മോഹന്‍ലാല്‍

'വെണ്ടയും, വഴുതനയും, തക്കാളിയും...', വീട്ടില്‍ ജൈവപച്ചക്കറി കൃഷിയുമായി മോഹന്‍ലാല്‍

ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ ജൈവപച്ചക്കറി കൃഷിയുമായി മോഹന്‍ലാല്‍. കലൂര്‍ എളമക്കരയിലെ വീടിനോട് ചേര്‍ന്ന് അര ഏക്കര്‍ സ്ഥലത്താണ് മോഹന്‍ലാലിന്റെ കൃഷി. കൃഷിയിടത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

വിഷമില്ലാ പച്ചക്കറിയുടെ സര്‍ക്കാര്‍ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മോഹന്‍ലാല്‍, ജൈവവളം മാത്രം ഉപയോഗിച്ചാണ് വീട്ടിലെ കൃഷി ചെയ്യുന്നത്. വെണ്ടയും, വഴുതനയും, തക്കാളിയുമൊക്കെ താരത്തിന്റെ കൃഷിയിടത്തിലുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരത്തെ തന്നെ കൃഷിയുണ്ടായിരുന്നെങ്കിലും ലോക്ക്ഡൗണ്‍ കാലത്താണ് സജീവമായത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ചൈന്നൈയിലായിരുന്ന താരം, തിരിച്ചെതിയതിന് ശേഷമാണ് കൃഷിയില്‍ സജീവമായത്. ജീത്തു ജോസഫ് ചിത്രം ദൃശ്യം രണ്ടാം ഭാഗത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

'വെണ്ടയും, വഴുതനയും, തക്കാളിയും...', വീട്ടില്‍ ജൈവപച്ചക്കറി കൃഷിയുമായി മോഹന്‍ലാല്‍
'ഞങ്ങള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടില്ല, കള്ളങ്ങള്‍ കച്ചവടത്തിന് വെയ്ക്കാരിരുന്നുകൂടെ'; വനിത അഭിമുഖത്തിനെതിരെ റോഷന്‍ മാത്യു

Related Stories

No stories found.
logo
The Cue
www.thecue.in