'ഒരു നിമിഷം പ്രേമഭാജനമായ ഓഷോ കൺമുന്നിൽ തെളിഞ്ഞു', മോഹൻലാലുമൊത്തുളള അപൂർവ്വ നിമിഷം; തിരക്കഥാകൃത്ത് രാമാനന്ദിന്റെ കുറിപ്പ്

'ഒരു നിമിഷം പ്രേമഭാജനമായ ഓഷോ കൺമുന്നിൽ തെളിഞ്ഞു', മോഹൻലാലുമൊത്തുളള അപൂർവ്വ നിമിഷം; തിരക്കഥാകൃത്ത് രാമാനന്ദിന്റെ കുറിപ്പ്

മോഹന്‍ലാല്‍ തനിക്ക് സമ്മാനിച്ച ഓഷോയുടെ പൊൻകിരീടം. ശ്രദ്ധ നേടി തിരക്കഥാക‍ത്ത് ആർ രാമാനന്ദിന്റെ കുറിപ്പ്. ഓഷോയുടെ കടുത്ത ആരാധകരാണ് മോഹൻലാലും രാമാനന്ദും. ഒരിക്കൽ ഒരു ഇറ്റാലിയൻ സംവിധായകൻ മോഹൻലാലിനെ നായകനാക്കി ഓഷോയുടെ ജീവചരിത്രം സിനിമയാക്കാൻ തീരുമാനിച്ചിരുന്നു. അന്ന് അദ്ദേഹം മോഹൻലാലിന് സമ്മാനിച്ചതാണ് ഓഷോ അണിഞ്ഞ തൊപ്പി. ആ തൊപ്പിയാണ് രാമാനന്ദിന്റെ കുറിപ്പിൽ പറയുന്ന പൊൻകിരീടം.

ലാൽ ഓഷോ തൊപ്പി അണിഞ്ഞപ്പോൾ തന്റെ പ്രേമഭാജനമായ ഓഷോ കൺമുന്നിൽ തെളിഞ്ഞതായി തോന്നിയെന്ന് രാമാനന്ദ് പറയുന്നു. ഭഗവാനു ശേഷം അത് ചേരുന്നത് ആ ശിരസ്സിലാണെന്നതിനാൽ അദ്ദേഹം വെച്ചു നീട്ടിയ സമ്മാനം സന്തോഷത്തോടെ നിരസിച്ചതായും രാമാനന്ദിന്റെ കുറിപ്പിലുണ്ട്. ജയസൂര്യ നായകനാകുന്ന ചിത്രം ‘കത്തനാരിന്റെ’ തിരക്കഥാകൃത്താണ് രാമാനന്ദ്.

രാമാനന്ദന്റെ കുറിപ്പ്:

‘ഓഷോ തലയിൽ വച്ച് നടന്ന തൊപ്പിയും ലാലേട്ടനും

ഒരു ഇറ്റാലിയൻ സംവിധായകൻ ലാലേട്ടനെ വച്ച് ഓഷോയുടെ ജീവചരിത്രം സിനിമയാക്കാൻ തീരുമാനിച്ചപ്പോൾ നൽകിയ സമ്മാനമാണ് ഈ തൊപ്പി, ഓഷോ തലയിൽ വെച്ച തൊപ്പി! കണ്ടപ്പോൾ കൗതുകം അടക്കാനായില്ല. ഒന്ന് തലയിൽ വെക്കണം ആ പൊൻകിരീടം എന്ന് തോന്നി. വച്ചു. ഹൃദയം തുടിച്ചു പോയി. എന്നാൽ അദ്ഭുതപ്പെട്ടത് മടങ്ങാൻ നേരം ലാലേട്ടൻ ഓഷോയുടെ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോഴാണ്. ഒന്നു കൊണ്ടും വില മതിക്കാനാവാത്ത ആ അപൂർവ വസ്തു ഒരു മമത്വവും ഇല്ലാതെ വെച്ചു നീട്ടുന്നതിലെ ഔന്നത്യം കണ്ടിട്ടാണ്.

കൊതിച്ചു പോയെങ്കിലും, എന്റെ മറുപടി ലാലേട്ടാ ഇത് ഇരിക്കേണ്ടത് ഭഗവാനു ശേഷം അത് ചേരുന്ന ഒരു ശിരസ്സിലാണ്. ലാലേട്ടൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോൾ രാമിന് വേണ്ടേ? വേണം പക്ഷേ അത് ഈ തലയിലാണ് എനിക്ക് വേണ്ടത്! ലാലേട്ടൻ ആ തൊപ്പിയണിഞ്ഞു. ഒരു നിമിഷം എന്റെ പ്രേമഭാജനം ഓഷോ കൺമുന്നിൽ രൂപമായി തെളിഞ്ഞു.’

Related Stories

No stories found.
logo
The Cue
www.thecue.in