'അതിജീവിച്ചവള്‍ക്കൊപ്പം നിന്ന അവളുടെ കൂറുമാറ്റം ഏറെ വേദനിപ്പിക്കുന്നു'; ലജ്ജാകരമെന്ന് റിമ കല്ലിങ്കല്‍

'അതിജീവിച്ചവള്‍ക്കൊപ്പം നിന്ന അവളുടെ കൂറുമാറ്റം ഏറെ വേദനിപ്പിക്കുന്നു'; ലജ്ജാകരമെന്ന് റിമ കല്ലിങ്കല്‍

നടിയെ ആക്രമിച്ച കേസില്‍ സിദ്ദിഖും ഭാമയും കൂറുമാറിയ വിവാദത്തില്‍ രേവതിക്ക് പിന്നാലെ പ്രതികരണവുമായി റിമ കല്ലിങ്കല്‍. അതിജീവിച്ച നടിക്കൊപ്പം നിന്നയാളുടെ അവസാന നിമിഷത്തെ കൂറുമാറ്റം ഏറെ വേദനിപ്പിക്കുന്നുവെന്ന് റിമ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ എന്നിങ്ങനെ നാല് പേരാണ് ഇതുവരെ മൊഴി മാറ്റിയതെന്നും, ഇത് ലജ്ജാകരമാണെന്നും റിമ പറയുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

'ലജ്ജാകരം, അതിജീവിച്ചവള്‍ക്കൊപ്പം നിന്ന സഹപ്രവര്‍ത്തക, അവസാന നിമിഷം കൂറുമാറിയത് ഏറെ വേദനിപ്പിക്കുന്നു, അവള്‍ക്ക് അവരുടെ സഹായം ഏറ്റവും അധികം വേണ്ടപ്പോഴാണ് ഇത്. ചില അര്‍ത്ഥങ്ങളില്‍ നോക്കിയാല്‍ ഈ ഇന്‍ഡസ്ട്രിയുടെ സമവാക്യത്തില്‍ ഒരു സ്ഥാനവും ലഭിക്കാത്ത, കൂറുമാറിയ സ്ത്രീയും ഒരു തരത്തില്‍ ഇരയാണ്. എങ്കില്‍ പോലും അത് ഏറ്റവും അധികം വേദനിപ്പിക്കുന്നു.

അവരില്‍ നാല് പേരാണ് ഇതുവരെ മൊഴിമാറ്റിയതെന്നാണ് വായിച്ചത്. ഇടവേള ബാബു, ബിന്ദു പണിക്കര്‍, സിദ്ദിഖ്, ഭാമ. ഇനിയും എണ്ണിക്കൊണ്ടിരിക്കുന്നു. ഇത് ശരിയാണെങ്കില്‍ തീര്‍ത്തും ലജ്ജാകരമാണ്.'

Shame. Deeply hurt that colleagues who stood by the survivor have turned hostile in the last minute when she needed...

Posted by Rima Kallingal on Friday, September 18, 2020

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അതിജീവിച്ചവള്‍ക്കൊപ്പം നിന്ന അവളുടെ കൂറുമാറ്റം ഏറെ വേദനിപ്പിക്കുന്നു'; ലജ്ജാകരമെന്ന് റിമ കല്ലിങ്കല്‍
'സിദ്ദിഖ് കൂറുമാറിയത് മനസിലാക്കാം, പക്ഷെ ഭാമ, സ്വന്തം സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയാത്തതില്‍ സങ്കടം'; രേവതി
AD
No stories found.
The Cue
www.thecue.in